---
title: "ഉന്നതവിജയികളെ അനുമോദിച്ചു"
english_title: "Congratulations to the top achievers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62301/congratulations-to-the-top-achievers"
published_at: "2022-08-17T17:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcd6227f0f6_PicsArt_08-17-05.19.48.jpg"
keywords: []
---

# ഉന്നതവിജയികളെ അനുമോദിച്ചു

> **Lead Summary:** **കണ്ണൂര്‍: **പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ ചടങ്ങില്‍ പി. സന്തോഷ്‌കുമാര്‍ എം പി മെമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു.

## Article Content

**കണ്ണൂര്‍: **പത്താം ക്ലാസ്, ഹയര്‍സെക്കന്‍ഡറി പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പത്രപ്രവര്‍ത്തക യൂണിയന്‍ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. കണ്ണൂര്‍ പ്രസ് ക്ലബ്ബില്‍ നടത്തിയ ചടങ്ങില്‍ പി. സന്തോഷ്‌കുമാര്‍ എം പി മെമന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു.

പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62301/congratulations-to-the-top-achievers)