---
title: "ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു"
english_title: "Result"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62409/result"
published_at: "2022-08-18T08:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdac662d5e0_download.jpeg"
keywords: []
---

# ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി  പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം : ** ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീക രിച്ചു. വെബ്സൈറ്റ്: www.keralaresults.nic.in പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കാനുമുള്ള അപേക്ഷ 23നു വൈകിട്ട് 4നു മുൻപ് സ്കൂൾ പ്രിൻസിപ്പലിനു നൽകണം.

## Article Content

**തിരുവനന്തപുരം : ** ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാഫലം പ്രസിദ്ധീക രിച്ചു. വെബ്സൈറ്റ്: www.keralaresults.nic.in പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കാനുമുള്ള അപേക്ഷ 23നു വൈകിട്ട് 4നു മുൻപ് സ്കൂൾ പ്രിൻസിപ്പലിനു നൽകണം.

അപേക്ഷാ ഫോം വകുപ്പു പോർട്ടലിൽ നിന്നു ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ പ്രിൻസിപ്പൽമാർ 24ന് അകം ഓൺലൈനായി ഐ-എക്സാം ലിങ്കിലൂടെ അപ്ലോഡ് ചെയ്യണം. ഓരോ വിഷയത്തിനും പുനർമൂല്യനിർണയത്തിന് 500 രൂപ, സൂക്ഷ്മപരിശോ ധനയ്ക്ക് 100 രൂപ, ഉത്തരക്കടലാസിന്റെ പകർപ്പിനു 300 രൂപ വീതമാണു ഫീസ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62409/result)