---
title: "ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വേക്കളം സ്വദേശി മരിച്ചു"
english_title: "Iritty puzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6245/iritty-puzha"
published_at: "2021-10-20T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617024f92c8ff_IMG-20211020-WA0048.jpg"
keywords: []
---

# ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വേക്കളം സ്വദേശി മരിച്ചു

> **Lead Summary:** **ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വേക്കളം സ്വദേശി മരിച്ചു**

## Article Content

**ഇരിട്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വേക്കളം സ്വദേശി മരിച്ചു**

ഇരിട്ടി: ഇരിട്ടി പുഴയില്‍ ഒരാൾ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പേരാവൂരിനടുത്ത വേക്കളം സ്വദേശി കോട്ടായി ഗണേശനാണ് മരിച്ചത്. കടത്തുംകടവില്‍ ടാപ്പിംഗ് തൊഴിലാളി ആയിരുന്നു. ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.

പുഴയിൽ ഒരാൾ ഒഴുക്കിൽ പെട്ടത് കണ്ടവർ വിവരം നൽകിയതിനെ തുടർന്ന് ഇരിട്ടി ഫയർഫോഴ്സും പോലീസും നടത്തിയ തിരച്ചിലിൽ തന്തോട് വച്ച് മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രിൻസിപ്പൽ എസ്ഐ ദിനേശൻ കൊതേരി, ഫയർ സ്റ്റേഷൻ ഓഫീസർ രാജീവൻ, അസി. സ്റ്റേഷൻ ഓഫീസർ മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് സേനയും ചേർന്ന് മൃതദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6245/iritty-puzha)