---
title: "കനത്ത മഴയിൽ മലയോര പാതകൾ വെള്ളത്തിലായി.  കണ്ണൂർ ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയെന്ന് റിപ്പോർട്ട് "
english_title: "malayoram flooded by heavy rains"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6248/malayoram-flooded-by-heavy-rains"
published_at: "2021-10-20T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617029060067c_we.jpg"
keywords: []
---

# കനത്ത മഴയിൽ മലയോര പാതകൾ വെള്ളത്തിലായി.  കണ്ണൂർ ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയെന്ന് റിപ്പോർട്ട് 

> **Lead Summary:** കേളകം: കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, കോളയാട്, ആറളം, പഞ്ചായത്തുകളിൽ വൈകുന്നേരമുണ്ടായ തീവ്ര മഴയിൽ പാതകൾ വെള്ളത്തിലായി.

## Article Content

കേളകം: കൊട്ടിയൂർ, കണിച്ചാർ, പേരാവൂർ, കോളയാട്, ആറളം, പഞ്ചായത്തുകളിൽ വൈകുന്നേരമുണ്ടായ തീവ്ര മഴയിൽ പാതകൾ വെള്ളത്തിലായി.

നാലര മണി മുതൽ തുടങ്ങിയ ശക്തമായ മഴ ഒരു മണിക്കൂർ പെയ്തപ്പോൾ തന്നെ ചെറു തോടുകൾ, പാതകൾ എന്നിവ വെള്ളത്തിലായി. നിടുംപൊയിൽ ടൗണിൽ വെള്ളം കയറി. മലയോര ഹൈവെയിലെ താഴ്ന്ന ഭാഗങ്ങളിൽ പാതകളിൽ വെള്ളം കയറിയത് വാഹന യാത്ര ദുസ്സഹമാക്കി. കൊട്ടിയൂർ - പാൽ ചുരം, നിടുംപൊയിൽ - മാനന്തവാടി ചുരം പാതകൾ കനത്ത മഴയും, കോടമഞ്ഞ് മൂടിയതും കാരണം യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.

കണ്ണൂർ ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ സാധ്യതയെന്ന് - സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്കും കാറ്റിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ഇരിട്ടി താലുക്ക് അയ്യം കുന്ന് പഞ്ചായത്തിലെ ബാരാ പോൾ - പാലത്തും കാട്, പാറക്കാമല, കേളകം പഞ്ചായത്തിലെ പത്താം വാർഡിലെ കണ്ടം തോട്, വെള്ളൂന്നി- മേലെ കണ്ടം തോട്, കൊട്ടിയൂർ പഞ്ചായത്തിലെ മേലെ ചപ്പമല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാകാൻ സാധ്യതയുണ്ടന്നാണ് ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെയും, സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയുടെയും മുന്നറിയിപ്പ് . ഇതെ തുടർന്ന് പ്രദേശത്തെ പഞ്ചായത്ത് തല ജാഗ്രത സമിതികൾ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6248/malayoram-flooded-by-heavy-rains)