---
title: "ഇന്ദിരദേവിയുടെ കൃഷ്ണ ഭക്തിഗീതം ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു"
english_title: "Indira Devi's Krishna devotional song released by Junaid Kaipani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62542/indira-devis-krishna-devotional-song-released-by-junaid-kaipani"
published_at: "2022-08-18T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe1b9bd0b8f_Picsart_22-08-18_16-24-35-991.jpg"
keywords: []
---

# ഇന്ദിരദേവിയുടെ കൃഷ്ണ ഭക്തിഗീതം ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു

> **Lead Summary:**  മാനന്തവാടിഃ ഇന്ദിരദേവി രചിച്ച കൃഷ്ണ ഭക്തിഗീതമായ നവനീതവും ഓർമ്മപൂക്കൾ എന്ന കവിതാ സമാഹാരവും എഴുത്തുകാരനും വയനാട് ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ആശ രാജീവ്‌ അധ്യക്ഷത വഹിച്ചു.

## Article Content

 മാനന്തവാടിഃ ഇന്ദിരദേവി രചിച്ച കൃഷ്ണ ഭക്തിഗീതമായ നവനീതവും ഓർമ്മപൂക്കൾ എന്ന കവിതാ സമാഹാരവും എഴുത്തുകാരനും വയനാട് ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പ്രകാശനം ചെയ്തു. പ്രകാശന ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്‌ഘാടനം ചെയ്തു. ആശ രാജീവ്‌ അധ്യക്ഷത വഹിച്ചു.

പ്രജീഷ ജയരാജ്‌ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ഇന്ദിര ദേവി മറുപടി പ്രസംഗം നടത്തി. യുവജന ക്ഷേമ ബോർഡ് മെമ്പർ പി എം ഷബീർ അലി, ടി.കെ.മുസ്തഫ,ടി വിജയൻ, സബിത ടീച്ചർ,ശ്രീജ വാരിയർ, ആയിഷ മാനന്തവാടി, മോഹനൻ മാസ്റ്റർ,മിനി ഉതുപ്പ് തുടങ്ങിയവർ സംസാരിച്ചു. അക്ഷരദീപമാണ് പ്രസാധകർ. മാനന്തവാടി വിദ്യാപോഷിണി വായനശാല ഹാളിൽ നടന്ന ചടങ്ങിൽ സാഹിത്യ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62542/indira-devis-krishna-devotional-song-released-by-junaid-kaipani)