കണ്ണൂർ സ്വദേശി റിസ്വാൻ യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ നയിക്കും

കണ്ണൂർ സ്വദേശി റിസ്വാൻ യുഎഇ ക്രിക്കറ്റ് ടീമിനെ ഏഷ്യാകപ്പ് യോഗ്യത മത്സരത്തിൽ നയിക്കും
Aug 18, 2022 10:16 PM | By Emmanuel Joseph

ഏഷ്യ കപ്പ് യോഗ്യത മത്സരങ്ങള്‍ക്കുള്ള യുഎഇ ക്രിക്കറ്റ് ടീമിനെ മലയാളി താരം സിപി റിസ്വാന്‍ നയിക്കും. കണ്ണൂര്‍ തലശേരി സ്വദേശിയായ റിസ്വാന്‍ 2019ല്‍ നേപ്പാളിനെതിരായ ഏകദിന മത്സരത്തിലൂടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2020ല്‍ അയര്‍ലണ്ടിനെതിരെ നടന്ന ഏകദിന മത്സരത്തിലൂടെ തന്‍റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയും റിസ്വാന്‍ നേടി.

1988 ഏപ്രില്‍ 19നാണ് തലശ്ശേരി സൈദാര്‍ പള്ളിയില്‍ പൂവത്താങ്കണ്ടിയില്‍ എം.പി.അബ്ദുല്‍ റൗഫിന്റെയും സി.പി.നസ്റീനിന്റെയും മകനായി റി‌സ്‌വാന്‍റെ ജനനം. ബിടെക് പഠനം പൂര്‍ത്തിയാക്കി 2014 ല്‍ ജോലിക്കായി യുഎഇയിലെത്തി. ഷാര്‍ജ ഈസ്റ്റേണ്‍ ഇന്റര്‍നാഷനല്‍ കമ്ബനിയില്‍ ഇലക്‌ട്രിക്കല്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നതിനിടയിലും ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്‍റുകളില്‍ സജീവ സാന്നിധ്യമായിരുന്നു റിസ്വാന്‍. ഈ ടൂര്‍ണമെന്‍റുകളിലെ മികച്ച പ്രകടനമാണ് യുഎഇ ദേശീയ ടീമിലേക്കും വഴിയൊരുക്കിയത്.

ഇതിനിടെ നാട്ടില്‍ പോസ്റ്റല്‍ വകുപ്പില്‍ ജോലി ലഭിച്ചതോടെ മടങ്ങി വരാന്‍ തീരുമാനിച്ചു. പക്ഷെ ചില ആളുകളുടെ ഇടപെടല്‍ മനസുമാറ്റി. ഇതോടെയാണ് നിയമപ്രകാരം യുഎഇയില്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി ദേശീയ ടീമില്‍ ഇടം നേടാന്‍ റിസ്വാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. ആ തീരുമാനം തികച്ചും ശരിയായിരുന്നു എന്ന് കാലം തന്നെ തെളിയിച്ചു നല്‍കിയിരിക്കുകയാണ്.

തുടര്‍ന്ന് 2019 ജനുവരി 26ന് നേപ്പാളിനെതിരെ ആദ്യ രാജ്യാന്തര ഏകദിന അരങ്ങേറ്റം കുറിച്ചു. 31ന് നേപ്പാളിനെതിരെ തന്നെ ട്വന്റി 20യിലും അരങ്ങേറി. കഴിഞ്ഞ വര്‍ഷം അവസാനമാണ് റി‌സ്‌വാന് യുഎഇ ക്രിക്കറ്റ് ബോര്‍ഡ് ഒരു വര്‍ഷത്തെ പാര്‍ട്ട്- ടൈം കരാര്‍ നല്‍കിയത്. 17 ഏകദിനങ്ങളിലാണ് റിസ് വാന്‍ ഇതുവരെ കളിച്ചിട്ടുള്ളത്. 404 റണ്‍സ് നേടിയിട്ടുണ്ട്.

നാട്ടില്‍ തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു റിസ്വാന്‍റെ വിദ്യാഭ്യാസം. കേരളത്തിനായി അണ്ടര്‍ 17 മുതല്‍ അണ്ടര്‍ 25 തലം വരെ കളിച്ചിട്ടുണ്ട്. അണ്ടര്‍ 25 മത്സരത്തില്‍ കേരള ടീമിനെ നയിച്ചതും റിസ്വാന്‍ തന്നെയായിരുന്നു. 2011 സീസണില്‍ കേരള രഞ്ജി ടീമില്‍ അംഗമായി. വിജയ് ഹസാരെ ടൂര്‍ണമെന്റിലും പങ്കെടുത്തു. സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി തുടങ്ങിയവര്‍ സഹതാരങ്ങളായിരുന്നു.

Uae cricket team

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories