---
title: "മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62632/arrested"
published_at: "2022-08-19T05:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62feccd86d86d_Screenshot_20220819-050048.png"
keywords: []
---

# മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **ഹരിപ്പാട്: **ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ ആണ് ലഹരി വിരുദ്ധ സ്കോഡും ഹരിപ്പാട് പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വന്നിറങ്ങിയ പ്രവീണിനെ പൊലീസ് പിടികൂടിയത്. ഇയാൾ നിന്നും 12.53 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

## Article Content

**ഹരിപ്പാട്: **ആലപ്പുഴയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഭരണിക്കാവ് കറ്റാനം പ്രണവ് ഭവനത്തിൽ പ്രവീൺ ആണ് ലഹരി വിരുദ്ധ സ്കോഡും ഹരിപ്പാട് പോലീസും ചേർന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ വന്നിറങ്ങിയ പ്രവീണിനെ പൊലീസ് പിടികൂടിയത്. ഇയാൾ നിന്നും 12.53 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

വിൽപ്പനക്കായി ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് നാട്ടിലേക്കു കൊണ്ടു വരുന്ന വഴിയാണ് പ്രവീൺ പിടിയിലായത്. കായംകുളം, വള്ളികുന്നം സ്റ്റേഷൻ പരിധികളിലായി നാലോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ലഹരിവിരുദ്ധ സ്കോഡിലെ നർക്കോട്ടിക് ഡി വൈ എസ് പി ബിനു, സന്തോഷ്, ഷാഫി, ഇല്യാസ്, ഹരികൃഷ്ണൻ, അനസ്, സതീഷ് എന്നിവരും ഹരിപ്പാട് എസ് ഐ ഗിരീഷ്, സുരേഷ്, വിനയൻ, നിഷാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62632/arrested)