---
title: "ബാങ്കിൽ ജോലി വാഗ്ദാനം  ചെയ്ത്  പണം തട്ടിയ  കേസിൽ പ്രതി അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62633/arrested"
published_at: "2022-08-19T05:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fed13bd3446_images.jpeg"
keywords: []
---

# ബാങ്കിൽ ജോലി വാഗ്ദാനം  ചെയ്ത്  പണം തട്ടിയ  കേസിൽ പ്രതി അറസ്റ്റിൽ 

> **Lead Summary:** **പാലക്കാട്: **കേരള ബാങ്കില്‍ ക്ലാര്‍ക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**പാലക്കാട്: **കേരള ബാങ്കില്‍ ക്ലാര്‍ക്ക് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ പണം തട്ടിയെടുത്ത കേസിലെ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

അകത്തേത്തറ ധോണി ഇം.എം.എസ്. നഗര്‍ സോപാനം വീട്ടില്‍ വിജയകുമാര്‍ (55), കണ്ണൂര്‍ തളിപറമ്പ്  ചെറുപഴശ്ശി സ്വദേശി സിദ്ദീഖ് (32) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടര മാസത്തോളം ഒളിവിലായിരുന്നു പ്രതികള്‍ പാലക്കാട് സെക്കന്‍ഡ് അഡീഷണല്‍ ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ച ശേഷമാണ് കോടതി നിര്‍ദേശപ്രകാരം കസബ സ്റ്റേഷനില്‍ ഹാജരായത്.

മലപുഴ എം.എല്‍.എ.യുടെയും മറ്റുള്ളവരുടെയും പേര് ഉപയോഗിച്ച്‌ കേരള ബാങ്കില്‍ ക്ലാര്‍ക്ക് ജോലി വാങ്ങി നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്. രാജീവ്, എസ്.ഐ. എസ്. അനീഷ്, എസ്.സി.പി.ഒ. കാജാ ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62633/arrested)