---
title: "കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി സിം​​​ഗി​​​ള്‍ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം: സ​​​ര്‍​​​ക്കാ​​​ര്‍ നിയമോപദേശം തേടും"
english_title: "Ksrtc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62634/ksrtc"
published_at: "2022-08-19T05:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fed35ff3fc5_Screenshot_20220819-052851.png"
keywords: []
---

# കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി സിം​​​ഗി​​​ള്‍ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണം: സ​​​ര്‍​​​ക്കാ​​​ര്‍ നിയമോപദേശം തേടും

> **Lead Summary:** **തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: **കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി സിം​​​ഗി​​​ള്‍ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ല്‍ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം.

## Article Content

**തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: **കെ​​​എ​​​സ്‌ആ​​​ര്‍​​​ടി​​​സി സിം​​​ഗി​​​ള്‍ ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ല്‍ നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടാ​​​ന്‍ സ​​​ര്‍​​​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം.

തൊ​​​ഴി​​​ലാ​​​ളി യൂ​​​ണി​​​യ​​​ന്‍ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ മ​​​ന്ത്രി​​​ത​​​ല ച​​​ര്‍​​​ച്ച​​​യേ​​​തു​​​ട​​​ര്‍​​​ന്നാ​​​ണ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​തി​​​നു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഈ ​​​മാ​​​സം 22ന് ​​​വീ​​​ണ്ടും ച​​​ര്‍​​​ച്ച ന​​​ട​​​ക്കും. സു​​​ശീ​​​ല്‍ ഖ​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ട് ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 12 മ​​​ണി​​​ക്കൂ​​​ര്‍ സിം​​​ഗി​​​ള്‍ ഡ്യൂ​​​ട്ടി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്ന മാ​​​നേ​​​ജ്മെ​​​ന്‍റ് നി​​​ല​​​പാ​​​ടി​​​നോ​​​ട് യൂ​​​ണി​​​യ​​​നു​​​ക​​​ള്‍ എ​​​തി​​​ര്‍​​​പ്പ​​​റി​​​യി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ മ​​​ന്ത്രി​​​ത​​​ല ച​​​ര്‍​​​ച്ച​​​യി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. 12 മ​​​ണി​​​ക്കൂ​​​ര്‍ സിം​​​ഗി​​​ള്‍ ഡ്യൂ​​​ട്ടി എ​​​ന്ന​​​തി​​​ല്‍ എ​​​ട്ടു മ​​​ണി​​​ക്കൂ​​​ര്‍ മാ​​​ത്രം സ്റ്റി​​​യ​​​റിം​​​ഗ് ജോ​​​ലി ചെ​​​യ്താ​​​ല്‍ മ​​​തി​​​യാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു. പ​​​ക്ഷെ 12 മ​​​ണി​​​ക്കൂ​​​ര്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ജോ​​​ലി​​​ക്ക് ഹാ​​​ജ​​​രാ​​​ക​​​ണം.

ഇ​​​തി​​​ല്‍ തെ​​​റ്റി​​​ധാ​​​ര​​​ണ വേ​​​ണ്ടെ​​​ന്നും മ​​​ന്ത്രി​​​മാ​​​രാ​​​യ ആ​​​ന്‍റ​​​ണി രാ​​​ജു​​​വും വി. ​​​ശി​​​വ​​​ന്‍​​​കു​​​ട്ടി​​​യും വ്യ​​​ക്ത​​​മാ​​​ക്കി. അതേസമയം, 60 വ​​​ര്‍​​​ഷം മു​​​ന്‍​​​പ​​​ത്തെ നി​​​യ​​​മം വ​​​ച്ച്‌ സിം​​​ഗി​​​ള്‍ ഡ്യൂ​​​ട്ടി സ​​​ന്പ്ര​​​ദാ​​​യം ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ സ​​​മ്മ​​​തി​​​ക്കി​​​ല്ലെ​​​ന്ന് യൂ​​​ണി​​​യ​​​നു​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു. എ​​​ട്ടു മ​​​ണി​​​ക്കൂ​​​ര്‍ ക​​​ഴി​​​ഞ്ഞു ബാ​​​ക്കി സ​​​മം ഓ​​​വ​​​ര്‍​​​ടൈ​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി വേ​​​ത​​​നം ന​​​ല്‍​​​ക​​​ണ​​​മെ​​​ന്ന നി​​​ര്‍​​​ദേ​​​ശ​​​ത്തി​​​ലും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ല്ല. അ​​​ഞ്ചാം തീ​​​യ​​​തി​​​ക്ക​​​കം ശ​​​ന്പ​​​ളം ന​​​ല്‍​​​കു​​​ന്ന കാ​​​ര്യം മു​​​ഖ്യ​​​ന്ത്രി​​​യു​​​മാ​​​യി ആ​​​ലോ​​​ചി​​​ച്ച​​​ശേ​​​ഷം തീ​​​രു​​​മാ​​​നി​​​ക്കും. 22ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ര്‍​​​ച്ച​​​യി​​​ല്‍ എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും ധാ​​​ര​​​ണ​​​യാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നും മ​​​ന്ത്രി​​​മാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62634/ksrtc)