---
title: "ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനും കുടുംബത്തിനും വാഹനാപകടത്തിൽ പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62655/accident"
published_at: "2022-08-19T08:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fefd89ec05b_images_(3).jpeg"
keywords: []
---

# ധനമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനും കുടുംബത്തിനും വാഹനാപകടത്തിൽ പരിക്ക്

> **Lead Summary:** തമിഴ്നാട്ടിലെ തെങ്കാശിയിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരിക്ക്.

## Article Content

തമിഴ്നാട്ടിലെ തെങ്കാശിയിൽ ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയും ഭാര്യയും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് പരിക്ക്.

വ്യാഴാഴ്ച വൈകിട്ട് 5ന് തെങ്കാശി ജില്ലയിലെ സാമ്ബുവർ വടകരയ്ക്ക് സമീപത്തുവച്ചായിരുന്നു അപകടം. ചുരണ്ടയിലെ സൂര്യകാന്തി പൂ പാടം കണ്ടു മടങ്ങുന്ന വഴിക്കു കാർ നിയന്ത്രണംവിട്ട് മരത്തിലിടിക്കുകയായിരുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62655/accident)