കണ്ണൂർ ജില്ലയിൽ 83 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍

കണ്ണൂർ ജില്ലയിൽ 83 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍
Oct 21, 2021 05:21 AM | By Niranjana

കണ്ണൂർ : ജില്ലയില്‍ ഒക്ടോബര്‍ 21(വ്യാഴം ) 83 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കും.68 കേന്ദ്രങ്ങളില്‍ കോവിഷില്‍ഡും, 15 കേന്ദ്രങ്ങളില്‍ കോവാക്സിന്‍ രണ്ടാം ഡോസുമാണ് നല്‍കുക.

എല്ലാ സ്ഥലങ്ങളിലും സ്‌പോട്ട് രജിസ്‌ട്രേഷന്‍ ആണ്. സ്‌പോട്ട് വാക്‌സിനേഷന് പോകുന്നവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ആദ്യത്തെയും രണ്ടാമത്തെയും വാക്സിന്‍ എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ടിഫിക്കറ്റ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം . സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന്‍ കേന്ദ്രത്തെ സമീപിക്കണം. 18 വയസിനു മുകളില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ വാക്സിനേഷന്‍ സ്വീകരിക്കാന്‍ ബാക്കി ഉണ്ടെങ്കില്‍ എത്രയും പെട്ടന്ന് വാക്സിനേഷന്‍ സ്വീകരിക്കണം 60 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ വാക്സിനേഷന്‍ എടുക്കാന്‍ ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വാക്സിന്‍ എടുക്കണം. ഇനിയുള്ള ദിവസങ്ങളില്‍ സെക്കന്റ് ഡോസിന് മുന്‍ഗണനയുള്ളതിനാല്‍ , ഫസ്റ്റ് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള വാക്‌സിനേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് വാക്‌സിന്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍: 8281599680, 8589978405, 8589978401 0497 2700194 , 04972713437.

Covid vaccination kannur oct 21

Next TV

Related Stories
കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

Apr 25, 2024 09:48 AM

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ് നടന്നു

കൊട്ടിയൂരിൽ തണ്ണിംകുടി ചടങ്ങ്...

Read More >>
സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Apr 25, 2024 09:14 AM

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില മാറ്റമില്ലാതെ തുടരുന്നു: ശനിയാഴ്ച വരെ 12 ജില്ലകളിൽ യെല്ലോ...

Read More >>
പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

Apr 25, 2024 09:10 AM

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന് കുടുംബശ്രീ

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഭക്ഷണത്തിന്...

Read More >>
കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

Apr 25, 2024 07:26 AM

കൊട്ടിയൂരിൽ ഇന്ന് പ്രക്കൂഴം

കൊട്ടിയൂരിൽ ഇന്ന്...

Read More >>
ഗതാഗതം നിരോധിച്ചു

Apr 25, 2024 07:07 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

Apr 25, 2024 06:28 AM

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ റോഡ്‌ഷോ

കമ്പളക്കാട് ആവേശമായി പ്രിയങ്കയുടെ...

Read More >>