---
title: "ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് തീപാറും; ആവേശക്കൊടി പാറിക്കാന്‍ ഗൗതം ഗംഭീറും"
english_title: "Legends cricket league "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62770/legends-cricket-league"
published_at: "2022-08-19T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff58e249224_1660901583424.jpg"
keywords: []
---

# ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് തീപാറും; ആവേശക്കൊടി പാറിക്കാന്‍ ഗൗതം ഗംഭീറും

> **Lead Summary:** **ദില്ലി: **ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍(2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്) നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗംഭീര്‍. 

## Article Content

**ദില്ലി: **ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍(2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്) നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗംഭീര്‍. 

സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കുമെന്ന കാര്യം അറിയിക്കുകയാണ്. വീണ്ടും മൈതാനത്ത് എത്തുന്നതിന്‍റെ ആകാംക്ഷയുണ്ട്. ഇതിഹാസ താരങ്ങള്‍ക്കും കളിക്കാനാകുന്നത് വലിയ അഭിമാനവും സന്തോഷവുമാണ്' എന്നും ഗൗതം ഗംഭീര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗംഭീറിന്‍റെ വരവ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ രമന്‍ രഹീജ സ്വാഗതം ചെയ്തു. 2011 ഏകദിന ലോകകപ്പിലെ ഗംഭീറിന്‍റെ മാച്ച് വിന്നിംഗ് 97 റണ്‍സ് ആര്‍ക്കാണ് മറക്കാനാവുക. അതേ ത്രില്ലര്‍ പ്രകടനം വീണ്ടും ഗംഭീറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും രഹീജ വ്യക്തമാക്കി. 

ടീം ഇന്ത്യയെ 58 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും 37 ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട് ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ 4154ഉം ഏകദിനത്തില്‍ 5238ഉം രാജ്യാന്തര ടി20യില്‍ 932ഉം റണ്‍സ് നേടി. 2011ല്‍ ഏകദിന ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ഗംഭീറിന്‍റെ 97 റണ്‍സായിരുന്നു നിര്‍ണായകം. ഐപിഎല്ലില്‍ 154 മത്സരങ്ങളില്‍ 4218 റണ്‍സും ഗംഭീര്‍ പേരിലാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2012ലും 2014ലും കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62770/legends-cricket-league)