---
title: "മങ്കിപോക്സ് പിടിപ്പെടാനുള്ള കാരണം അതായിരുന്നു; തുറന്ന് പറഞ്ഞ് യുവതി"
english_title: "Mangi Pox disease "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62771/mangi-pox-disease"
published_at: "2022-08-19T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff5a2979ea8_Screenshot_2022-08-19-15-08-23-198_com.facebook.katana.jpg"
keywords: []
---

# മങ്കിപോക്സ് പിടിപ്പെടാനുള്ള കാരണം അതായിരുന്നു; തുറന്ന് പറഞ്ഞ് യുവതി

> **Lead Summary:** ഈ മാസം ആദ്യം അമേരിക്ക മങ്കിപോക്സിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സ് പ്രാഥമികമായി ബാധിക്കുന്നത് സ്വവർഗാനുരാഗികളെയും ബൈസെക്ഷ്വൽ പുരുഷന്മാരെയും ആണെന്ന് NYU ജീവശാസ്ത്രജ്ഞനായ ജോസഫ് ഓസ്മണ്ട്‌സൺ വ്യക്തമാക്കി.

## Article Content

ഈ മാസം ആദ്യം അമേരിക്ക മങ്കിപോക്സിനെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. മങ്കിപോക്സ് പ്രാഥമികമായി ബാധിക്കുന്നത് സ്വവർഗാനുരാഗികളെയും ബൈസെക്ഷ്വൽ പുരുഷന്മാരെയും ആണെന്ന് NYU ജീവശാസ്ത്രജ്ഞനായ ജോസഫ് ഓസ്മണ്ട്‌സൺ വ്യക്തമാക്കി.

ജോർജിയയിൽ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ച ഒരു യുവതി തനിക്ക് രോഗം പിടിപെട്ടതിന്റെ കഥ ടിക് ടോക്കിൽ പങ്കുവച്ചത് ഇപ്പോൾ വൈറലായിരിക്കുകയാണ്. മങ്കിപോക്സിനെ കുറിച്ചുള്ള തെറ്റായ സന്ദേശങ്ങൾ ആരും വിശ്വാസിക്കരുതെന്ന് 20കാരിയായ കാമിൽ സീറ്റൺ പറഞ്ഞു.

തനിക്ക് ലൈംഗിക ബന്ധത്തിലൂടെ അല്ല വൈറസ് ബാധിച്ചതെന്നും അവർ പറഞ്ഞു. ഒരു ഗ്യാസ് സ്റ്റേഷഷിനിൽ അറ്റന്ററായി ജോലി ചെയ്തു വരികയാണെന്നും ജോലിക്കിടെ പണം കൈകാര്യം ചെയ്യുന്നതിനിടയിലാണ് വൈറസ് ബാധിച്ചതെന്നാണ് വിശ്വസിക്കുന്നതെന്നും യുവതി പറഞ്ഞു. ടിക് ടോക്കിൽ ഒരു ദശലക്ഷത്തിലധികം കാഴ്ച്ചക്കാരാണ് യുവതി പങ്കുവച്ച വീഡിയോ കണ്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62771/mangi-pox-disease)