---
title: "എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി"
english_title: "Msf peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6281/msf-peravoor"
published_at: "2021-10-21T07:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170c3106dcc0_FB_IMG_1634779827325.jpg"
keywords: []
---

# എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി

> **Lead Summary:** **എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി** 

## Article Content

**എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി നിവേദനം നൽകി** 

ഇരിട്ടി : ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനവുമായി ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും തുടർ പഠനത്തിന് അധിക ബാച്ചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി അഡ്വ :സണ്ണി ജോസഫ് എം എൽ എ യ്ക്ക് നിവേദനം നൽകി.

വിഷയത്തിൽ സർക്കാർ പരിഹാരം കാണുന്നത് വരെ സഭയ്ക്ക് അകത്തും പുറത്തും ഇടപെടൽ തുടരണമെന്നും, പുതിയ പ്ലസ് വൺ ബച്ചുകൾ അനുവദിക്കാൻ സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ പി, ജനറൽ സെക്രട്ടറി ഇ കെ ശഫാഫ്, അഫ്നാസ് കെ എ, റാഷിദ്‌ പി വി എന്നിവർ സംഘത്തിലുണ്ടായിന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6281/msf-peravoor)