---
title: "പാഠത്തിൽ നിന്നും പാടത്തിലേക്കിറങ്ങി ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂൾ വിദ്യാർഥികൾ"
english_title: "Chettiyamparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62811/chettiyamparamba"
published_at: "2022-08-19T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff861397773_PicsArt_08-19-06.15.15.jpg"
keywords: []
---

# പാഠത്തിൽ നിന്നും പാടത്തിലേക്കിറങ്ങി ചെട്ടിയാം പറമ്പ ഗവ:യു .പി സ്കൂൾ വിദ്യാർഥികൾ

> **Lead Summary:** **കേളകം: **കർഷക ദിനാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ ചെട്ടിയാം പറമ്പ് വിദ്യാർഥികൾപാഠത്തിൽ നിന്നും പാടത്തിലേക്ക് എന്ന ലക്ഷ്യവുമായി അടക്കാത്തോട്ടിലെ ജൈവ കർഷകൻ തോമസ് പടിയക്കണ്ടത്തിലിൻ്റെ കൃഷിയിടത്തിലെത്തി കൃഷിപാഠങ്ങൾ പകർത്തി.

## Article Content

**കേളകം: **കർഷക ദിനാചരണത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ ചെട്ടിയാം പറമ്പ് വിദ്യാർഥികൾപാഠത്തിൽ നിന്നും പാടത്തിലേക്ക് എന്ന ലക്ഷ്യവുമായി അടക്കാത്തോട്ടിലെ ജൈവ കർഷകൻ തോമസ് പടിയക്കണ്ടത്തിലിൻ്റെ കൃഷിയിടത്തിലെത്തി കൃഷിപാഠങ്ങൾ പകർത്തി.

തോമസ് പടിയകണ്ടത്തിലിന്റെ ഭവനം സന്ദർശിക്കുകയും അദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചായിരുന്നു തുടക്കം .വാർഡ് മെമ്പർ ലീലാമ്മ ജോണി, പ്രധാന അധ്യാപിക പി.കെ കുമാരി ടീച്ചർ , പി.ടി.എ പ്രസിഡണ്ട് വിനോദ് കുമാർ മദർ പി.ടി.എ പ്രസിഡണ്ട് ഷീന ബോബി, ബിനു മാനുവൽ, ആന്റോ ,അധ്യാപകരായ എം. ഷിജിത്, ഇ.ശ്രീഷ, രേഷ്മചന്ദ്രൻ, പി.എൻ.രതീഷ് എന്നിവരുടെ നേതൃത്യത്തിലാണ് കൃഷിപാഠം പടിക്കാൻ വിദ്യാർഥികളെത്തിയത്.

നടീൽ മുതൽ വിളവെടുപ്പ് വരെയും, വളപ്രയോഗം മുതൽ വൈവിധ്യ കൃഷി വരെ കുട്ടികൾ കൃഷി വിദഗ്ദനായ തോമസ് പടിയക്കണ്ടത്തിലിൽ നിന്നും അറിവ് പകർന്നെടുത്തു.കേളകം കൃഷി ഓഫീസർ കെ.ജി.സുനിൽ കുട്ടികൾക്കായി ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62811/chettiyamparamba)