---
title: "88 കുപ്പി വിദേശ മദ്യം പിടിക്കൂടി"
english_title: "Grab 88 bottles of foreign liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62928/grab-88-bottles-of-foreign-liquor"
published_at: "2022-08-20T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300700e692b5_Picsart_22-08-20_10-47-29-531.jpg"
keywords: []
---

# 88 കുപ്പി വിദേശ മദ്യം പിടിക്കൂടി

> **Lead Summary:** തളിപ്പറമ്പ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 88 കുപ്പി മാഹി മദ്യം പിടിക്കൂടി. കുറുമാത്തൂർ ചൊറുക്കളയിലെ മിച്ചഭൂമിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത് കുറുമാത്തൂർ താഴെ ചൊറു കളയിൽ മിച്ചഭൂമിയിൽ കുറ്റികാട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം ഉണ്ടായിരുന്നത്. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

## Article Content

തളിപ്പറമ്പ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 88 കുപ്പി മാഹി മദ്യം പിടിക്കൂടി. കുറുമാത്തൂർ ചൊറുക്കളയിലെ മിച്ചഭൂമിയിൽ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം കണ്ടെത്തിയത് കുറുമാത്തൂർ താഴെ ചൊറു കളയിൽ മിച്ചഭൂമിയിൽ കുറ്റികാട്ടിൽ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം ഉണ്ടായിരുന്നത്. തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രാൾ റൂം സ്ഥാപിച്ച് കർശന പരിശോധനകൾ നടത്തി വരികയാണ് തളിപ്പറമ്പ് എക്സൈസ് സംഘം. ഓണത്തിന് വിൽപ്പന നടത്താൻ വേണ്ടി സൂക്ഷിച്ച 88 കുപ്പി മാഹി മദ്യമാണ് പിടിക്കൂടിയതെന്നും വരും ദിവസങ്ങളിലും കർശന പരിശോധന നടത്തുമെന്നും തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി കെ ശ്രീരാഗ് കൃഷ്ണ പറഞ്ഞു.  റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടം , സിവിൽ എക്സൈസ് ഓഫീസർ മ്മാരായ പി ആർ വിനീത്, ടി വി വിനേഷ് , കെ ശരത്ത്, കെ വിനീഷ്,ഡ്രൈവർ പി വി അജിത്ത് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62928/grab-88-bottles-of-foreign-liquor)