---
title: "കണ്ണൂരിൽ ഫ്രീഡം ആൻ ഇലൂഷ്യൻ ചിത്രപ്രദർശനം നടന്നു"
english_title: "Freedom and Illusion film exhibition was held in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62934/freedom-and-illusion-film-exhibition-was-held-in-kannur"
published_at: "2022-08-20T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300788db6299_Picsart_22-08-20_11-29-54-379.jpg"
keywords: []
---

# കണ്ണൂരിൽ ഫ്രീഡം ആൻ ഇലൂഷ്യൻ ചിത്രപ്രദർശനം നടന്നു

> **Lead Summary:** കണ്ണൂർ: ഫ്രീഡം ആൻ ഇലൂഷ്യൻ ചിത്രപ്രദർശനം നടന്നു സ്വാതന്ത്ര്യത്തിനുള്ളിലെ അസ്വാതന്ത്ര്യവുമായി ഫ്രീഡം ആൻ ഇലൂഷ്യൻ ചിത്രപ്രദർശനം കണ്ണൂർ സ്പേസ് ആർട്ട് ഗാലറിയിൽ നടന്നു. കേണൽ വി.പി. സുരേശനും കെ.ടി. ബാബുരാജും ആണ് പ്രദർശനം ഒരുക്കിയത്. കേണൽ വി.പി. സുരേശന്റെ മൂന്ന് പെയിന്റിങ്, 10 ഇല്ലസ്ട്രേഷൻ, നാല് ഇൻസ്റ്റലേഷൻ എന്നിവയുണ്ട്. കെ.ടി. ബാബുരാജിന്റെ 25 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.

## Article Content

കണ്ണൂർ: ഫ്രീഡം ആൻ ഇലൂഷ്യൻ ചിത്രപ്രദർശനം നടന്നു സ്വാതന്ത്ര്യത്തിനുള്ളിലെ അസ്വാതന്ത്ര്യവുമായി ഫ്രീഡം ആൻ ഇലൂഷ്യൻ ചിത്രപ്രദർശനം കണ്ണൂർ സ്പേസ് ആർട്ട് ഗാലറിയിൽ നടന്നു. കേണൽ വി.പി. സുരേശനും കെ.ടി. ബാബുരാജും ആണ് പ്രദർശനം ഒരുക്കിയത്. കേണൽ വി.പി. സുരേശന്റെ മൂന്ന് പെയിന്റിങ്, 10 ഇല്ലസ്ട്രേഷൻ, നാല് ഇൻസ്റ്റലേഷൻ എന്നിവയുണ്ട്. കെ.ടി. ബാബുരാജിന്റെ 25 ഫോട്ടോകളാണ് പ്രദർശനത്തിലുള്ളത്.

സ്വാതന്ത്ര്യം എന്നത് നമുക്കു വേണ്ട ചങ്ങലകൾ സ്വയം തെരെഞ്ഞെടുക്കാനുള്ള ശക്തി ആർജ്ജിക്കുക എന്നത് മാത്രമാണ്. മനുഷ്യൻ സ്വതന്ത്രനായി പിറക്കുന്നു. എന്നാൽ എവിടെയും അവൻ ചങ്ങലകളിലാണ് എന്ന് ഇരുചിത്രകാരെന്മാരും പറയുന്നു. സ്വതന്ത്രർ ആയിട്ടും ഫലത്തിൽ നമ്മൾ അത്രയൊന്നും സ്വതന്ത്രരല്ല.

ചിലയിടങ്ങളിൽ നടക്കരുതെന്ന് ബോർഡ് കാണാം. ചിലയിടങ്ങളിൽ തുപ്പരുത് എന്ന ബോർഡ്. No, fishing allowed. No running. Do not stand here. No pushing നാം എവിടെയും ചങ്ങലക്കെട്ടുകളിൽ ആണ്. കണ്ണൂർ സ്പേസ് ആർട്ട് ഗാലറിയിൽ നടക്കുന്ന പ്രദർശനം കാണാൻ നിരവധിപ്പേരാണ് എത്തുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62934/freedom-and-illusion-film-exhibition-was-held-in-kannur)