---
title: "പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു"
english_title: "Former Prime Minister Rajiv Gandhi celebrated his 78th birthday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62959/former-prime-minister-rajiv-gandhi-celebrated-his-78th-birthday"
published_at: "2022-08-20T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630089e58256b_Picsart_22-08-20_12-44-10-468.jpg"
keywords: []
---

# പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ ജന്മദിനം ആഘോഷിച്ചു

> **Lead Summary:** പേരാവൂർ:- പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 ആമത് ജന്മദിനം ആഘോഷിച്ചു. പേരാവൂർ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം ചോടത്ത്ഹ രിദാസ്, ബ്ലോക്ക് സെക്രട്ടറി സി.

## Article Content

പേരാവൂർ:- പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 78 ആമത് ജന്മദിനം ആഘോഷിച്ചു. പേരാവൂർ ഇന്ദിരാഭവനിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും, അനുസ്മരണയോഗവും നടന്നു. മണ്ഡലം പ്രസിഡന്റ് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം ചോടത്ത്ഹ രിദാസ്, ബ്ലോക്ക് സെക്രട്ടറി സി.

സുഭാഷ് മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡന്റ് ജോൺസൻ ജോസഫ്, പത്മായത്ത് അംഗങ്ങളായ രാജു ജോസഫ്, നൂറുദ്ദീൻ, രഞ്ജുഷ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജിനാസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി, യൂത്ത് കോൺ ബ്ലോക്ക് സെക്രട്ടറി സാജിർ.കെ,ഷെബീർ ചെക്യാട്ട്, പി.പി. അലി, സി.പി. ജലാൽ, ചന്ദ്രൻ പുതുക്കുട്ടി, ജനിറ്റ് ജോബ് (ഇൻകാസ് ഖത്തർ ), ഫൈനാസ് എന്നിവർ സംസാരിച്ചു , മനോജ് താഴെപ്പുര നന്ദിയും പറഞ്ഞു. പെരുമ്പുന്ന മൈത്രീഭവനിൽ മധുര പലഹാരങ്ങൾ വിതരണവും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62959/former-prime-minister-rajiv-gandhi-celebrated-his-78th-birthday)