---
title: "സി.എച്ച്.സെൻറർ ബിൽഡിംങ്ങ് ഫണ്ട് സ്വരൂപണം 25 ന് തുടങ്ങും"
english_title: "Buildingfund"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63005/buildingfund"
published_at: "2022-08-20T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300ba8217e62_IMG-20220820-WA0049.jpg"
keywords: []
---

# സി.എച്ച്.സെൻറർ ബിൽഡിംങ്ങ് ഫണ്ട് സ്വരൂപണം 25 ന് തുടങ്ങും

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി താലൂക്ക് സി.എച്ച്.സെൻറർ ബിൽഡിംങ്ങ് ഫണ്ടിലേക്കുള്ള ആദ്യഘഡു സ്വീകരിക്കൽ ചടങ്ങ് 25 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വെള്ളമുണ്ട എട്ടേ നാലിൽ വെച്ച് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**മാനന്തവാടി: **മാനന്തവാടി താലൂക്ക് സി.എച്ച്.സെൻറർ ബിൽഡിംങ്ങ് ഫണ്ടിലേക്കുള്ള ആദ്യഘഡു സ്വീകരിക്കൽ ചടങ്ങ് 25 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വെള്ളമുണ്ട എട്ടേ നാലിൽ വെച്ച് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സൗദ്യ അറേബ്യ ഹായിൽ സെൻട്രൽ കമ്മറ്റിയാണ് ഒന്നാം നിലയുടെ ബിൽഡിംങ്ങ് ഫണ്ട് കൈമാറുന്നത്. നല്ലൂർ നാട് അംബേദ്ക്കർ ക്യാൻസർ സെൻ്ററി റിൽ എത്തിച്ചേരുന്ന നിർദ്ദനരോഗികളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടറിഞ്ഞും അവരുടെ ആവശ്യങ്ങൾ നിറവേറ്റി നൽകുന്നതിനുമായാണ് ക്യാൻസർ സെൻ്ററി നോടനുബന്ധിച്ച് മാനന്തവാടി താലൂക്ക് സിഎച്ച് സെൻ്റർ നിർമ്മിക്കാൻ തീരുമാനിച്ചത്.

കിടത്തിചികിത്സ ഇല്ലാത്തതിനാൽ ക്യാൻസർസെൻ്ററിൽ എത്തിച്ചേരുന്ന വയനാട്ടിലേയും അയൽ ജില്ലകളിലേയും, തമിഴ്നാട് നീലഗിരി, കർണ്ണാടക കുടക്, ആൻപോസ്റ്റ്, അന്തർ ശന്ത പ്രദേശങ്ങളിലേയും രോഗികൾക്ക് ഒരു വിശ്രമകേന്ദ്രമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയും കഷ്ടപ്പെടുകയുമാണ്. കീമോ, റേഡിയേഷൻ, മറ്റു ചികിത്സകൾ എല്ലാം കഴിഞ്ഞാൽ ഒന്ന് വിശ്രമിക്കാനും, ഭക്ഷണം കഴിക്കാനും ദൂരസ്ഥലങ്ങളിൽ നിന്നും എത്തിച്ചേരുന്ന രോഗികൾക്ക് സൗകര്യം ചെയ്യുന്നതിന് വേണ്ടിയാണ് ഒന്നര വർഷം മുൻപ്സി.എച്ച്.സെൻറർ രൂപികരിക്കുകയും അര ഏക്കർ സ്ഥലം സംഘടനയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തത്.

രോഗികൾക്ക് വേണ്ടി എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു കെട്ടിടം നിർമ്മിക്കുകയാണ് അടുത്തലക്ഷ്യം. എല്ലാവർക്കും ആശ്രയമായ കെ.എം.സി.സി ആദ്യനിലനിർമ്മിക്കും.രണ്ടാം നിലപീച്ചംങ്കോട് വൈശ്യമ്പത്ത് കുടുംബവും നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.ചടങ്ങിൽ കെ.മുരളീധരൻ എം.പി.ഡോ: അമീർ, പി.പി.എ.കരീം, കെ.കെ.അഹമ്മദ് ഹാജി സംസ്ഥാന ജില്ലാ ,മണ്ഡലം ഭാരവാഹികൾ സംബന്ധിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കെ.സി.അസീസ് കോറോം, അഷ്റഫ് ഹൈടെക്, പി.കെ.അമീൻ, പി. വി.എസ്.മൂസ, ഇ.വി.സിദ്ധീഖ്, അലി പീച്ചംങ്കോട്, ഖാലിദ് മുതുകോടൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63005/buildingfund)