---
title: "കേരളസ്കൂൾ ഉച്ചഭക്ഷണ സംവിധാനത്തിന്റെ തുക കാലാനുസൃതമായി വർദ്ധിപ്പിക്കുക: കെ.പി.പി.എച്ച് എ"
english_title: "Periodically increase the amount of Kerala School Lunch Scheme KPPHA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63007/periodically-increase-the-amount-of-kerala-school-lunch-scheme-kppha"
published_at: "2022-08-20T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300bb01197a6_Picsart_22-08-20_16-10-10-288.jpg"
keywords: []
---

# കേരളസ്കൂൾ ഉച്ചഭക്ഷണ സംവിധാനത്തിന്റെ തുക കാലാനുസൃതമായി വർദ്ധിപ്പിക്കുക: കെ.പി.പി.എച്ച് എ

> **Lead Summary:**  കൽപ്പറ്റ: ഉച്ചഭക്ഷണ സംവിധാനത്തിന് വിപണിയിലെ വില വർദ്ധനവിന് ആനുപാ തികമായും കാലാനുസൃതമായും തുക വർദ്ധിപ്പിക്കുക , സംസ്ഥാനത്തിന്റെ പോഷാ കാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനു വദിക്കുക , നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികത്തുന്ന തിന് അടിയന്തിര ഫണ്ട് അനുവദിക്കുക , പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതല യിൽ നിന്നും മാറ്റി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വയനാട് വിദ്യാഭ്യാസ ഡെപ്യട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.

## Article Content

 കൽപ്പറ്റ: ഉച്ചഭക്ഷണ സംവിധാനത്തിന് വിപണിയിലെ വില വർദ്ധനവിന് ആനുപാ തികമായും കാലാനുസൃതമായും തുക വർദ്ധിപ്പിക്കുക , സംസ്ഥാനത്തിന്റെ പോഷാ കാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനു വദിക്കുക , നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികത്തുന്ന തിന് അടിയന്തിര ഫണ്ട് അനുവദിക്കുക , പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതല യിൽ നിന്നും മാറ്റി പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ട് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വയനാട് വിദ്യാഭ്യാസ ഡെപ്യട്ടി ഡയറക്ടറുടെ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.

സമൂഹത്തിലെ സാമ്പത്തിക പരാധീനതയുള്ള സ്കൂൾ വിദ്യാർത്ഥികൾക്കായി സർക്കാർ ആരംഭിച്ച സ്കൂൾ ഉച്ചഭക്ഷണ പരിപാടിയെ തങ്ങളുടെ സാമൂഹിക ഉത്ത രവാദിത്വമെന്ന നിലയിൽ ഏറ്റെടുത്തത് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകർ ആണ് . വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകളും , പ്രായോഗിക പ്രയാസങ്ങളും ഉണ്ടായിട്ടും , ഈ പദ്ധതി മുടക്കം കൂടാതെ നടത്തുന്നതിൽ അസാ ധാരണമായ ആർജ്ജവം തന്നെയാണ് നാളിതുവരെ , പ്രധാനാദ്ധ്യാപകർ കാണിച്ചി ട്ടുള്ളത് .

കുട്ടികൾക്ക് ഗുണമേന്മയും പോഷകസമൃദ്ധവും ആയ ആഹാരം നൽകുക എന്ന വിശാലമായ കാഴ്ചപ്പാട് ആണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യപ്പെടുന്നത് . 150 ൽ പരം പങ്കെടുത്ത ധർണയിൽ ഹെഡ്മാസ്റ്റർമാർക്കൊപ്പം ഉച്ച ഭക്ഷണകമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീ ഉമ്മർ പാലഞ്ചേരി ഉത്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വർക്കി എൻ. എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ജോൺ,മിൻസിമോൾ കെ ജെ, ജാസി പി ജെ, ജോർജ്‌ കെ വി,ബിജു മാത്യു, വർഗ്ഗീസ് പി.എ. ജോസഫ് കെ.ജെ,എന്നിവർ പ്രസംഗിച്ചു. ബിനോജ് ജോൺ , ജോൺസൺ കെ.ജി, പ്രേമചന്ദ്രൻ കെ.കെ., സിന്ധു കെ.,സത്യജിത് കെ. എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63007/periodically-increase-the-amount-of-kerala-school-lunch-scheme-kppha)