---
title: "സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്"
english_title: "Heavy rain today oct 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6301/heavy-rain-today-oct-21"
published_at: "2021-10-21T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170f377b55d2_images - 2021-10-20T090358.080.jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത;മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

> **Lead Summary:**  **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

## Article Content

 **തിരുവനന്തപുരം**: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത.മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

പാലക്കാടും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. വെള്ളിയാഴ്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്നലെ പലയിടത്തും കനത്ത മഴയായിരുന്നു.മലപ്പുറത്തും പാലക്കാട്ടും ഉരുള്‍പൊട്ടി. മൂന്നാര്‍ അഞ്ചാംമൈലില്‍ മണ്ണിടിച്ചിലുണ്ടായി.

കല്ലാര്‍ അണക്കെട്ട് തുറന്നു.രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി.കല്ലാര്‍, ചിന്നാര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു.മാട്ടുപ്പെട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും.

തൃശൂര്‍ ജില്ലകളിലെ ഡാമുകളിലും ജലനിരപ്പ് കൂടി. പീച്ചി, പെരിങ്ങല്‍ക്കുത്ത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചിമ്മിനി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. കരുവന്നൂര്‍, കരുമാലി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6301/heavy-rain-today-oct-21)