---
title: "കണ്ണൂരിൽ മോഷണത്തിനിറങ്ങുന്നത് പൂര്‍ണനഗ്നനായി; നാട്ടുകാരെ ഭീതിയിലാക്കിയ കള്ളന്‍ ഒടുവില്‍ പിടിയിൽ"
english_title: "In Kannur, he went to steal completely naked"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63013/in-kannur-he-went-to-steal-completely-naked"
published_at: "2022-08-20T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300c2819fc50_Picsart_22-08-20_16-45-53-909.jpg"
keywords: []
---

# കണ്ണൂരിൽ മോഷണത്തിനിറങ്ങുന്നത് പൂര്‍ണനഗ്നനായി; നാട്ടുകാരെ ഭീതിയിലാക്കിയ കള്ളന്‍ ഒടുവില്‍ പിടിയിൽ

> **Lead Summary:** കണ്ണൂര്‍: കണ്ണൂരിൽ നാട്ടുകാർക്കിടയിൽ ഭീതി സൃഷ്ടിച്ച മോഷ്ടാവ് ഒടുവില്‍ പിടിയിൽ. വയനാട് സ്വദേശി അബ്ദുള്‍ കബീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍ണനഗ്നനായി മോഷണത്തിന് ഇറങ്ങിയ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളിലായി മോഷ്ടാവ് എത്തിയത്. പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്.

## Article Content

കണ്ണൂര്‍: കണ്ണൂരിൽ നാട്ടുകാർക്കിടയിൽ ഭീതി സൃഷ്ടിച്ച മോഷ്ടാവ് ഒടുവില്‍ പിടിയിൽ. വയനാട് സ്വദേശി അബ്ദുള്‍ കബീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂര്‍ണനഗ്നനായി മോഷണത്തിന് ഇറങ്ങിയ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ ആഴ്ചകളിലായി മോഷ്ടാവ് എത്തിയത്. പൂര്‍ണ്ണ നഗ്‌നനായാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്.

ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും. ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ല എങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ പ്രവര്‍ത്തന രീതിയെന്ന് പൊലീസ് സൂചിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63013/in-kannur-he-went-to-steal-completely-naked)