---
title: "രാജീവ് ഗാന്ധി യുവ കായിക പുരസ്കാരം 2022 സ്വാലിഹ റഫീഖിന് സമ്മാനിച്ചു"
english_title: "The Youth Sports Award 2022 was awarded to Swaliha Rafeeq"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63019/the-youth-sports-award-2022-was-awarded-to-swaliha-rafeeq"
published_at: "2022-08-20T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300c7c2a65dd_PicsArt_08-20-05.07.43.jpg"
keywords: []
---

# രാജീവ് ഗാന്ധി യുവ കായിക പുരസ്കാരം 2022 സ്വാലിഹ റഫീഖിന് സമ്മാനിച്ചു

> **Lead Summary:**  ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആഗസ്ത് 20 രാജീവ് ഗാന്ധി ജന്മദിനത്തില്‍ നല്‍കപ്പെടുന്ന ജില്ലയിലെ ഏറ്റവും മികച്ച യുവ കായിക താരത്തിനുളള പുരസ്കാരം ജില്ലാ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് 2022 ല്‍ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെളളിയുമടക്കം അഞ്ച് മെഡലുകള്‍ നേടി വ്യക്തിഗത ചാമ്പ്യന്‍പ്പട്ടം കരസ്ഥമാക്കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏഴോം കൊട്ടിലയിലെ സ്വാലിഹ റഫീഖ് അര്‍ഹയായി.

## Article Content

 ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ആഗസ്ത് 20 രാജീവ് ഗാന്ധി ജന്മദിനത്തില്‍ നല്‍കപ്പെടുന്ന ജില്ലയിലെ ഏറ്റവും മികച്ച യുവ കായിക താരത്തിനുളള പുരസ്കാരം ജില്ലാ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് 2022 ല്‍ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെളളിയുമടക്കം അഞ്ച് മെഡലുകള്‍ നേടി വ്യക്തിഗത ചാമ്പ്യന്‍പ്പട്ടം കരസ്ഥമാക്കിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഏഴോം കൊട്ടിലയിലെ സ്വാലിഹ റഫീഖ് അര്‍ഹയായി.

നീന്തല്‍ മത്സരങ്ങളില്‍ മെഡല്‍ കൊയ്ത്ത് നടത്തുന്നതിനൊപ്പം തന്നെ പ്രകൃതിസംരക്ഷണവും പാരിസ്ഥിതിക അവബോധവും ജനങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിന് പുഴയിലും - കടലിലും നീന്തലും , കയാക്കിങ്ങ് നടത്തിയും , സാഹസിക ടൂറിസത്തിലുടെയും കേരളത്തിന്‍റെ പൊതുശ്രദ്ധയാകര്‍ഷിക്കാന്‍ സ്വാലിഹക്ക് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. 2020 ല്‍ സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവും - നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡ്‌ ജേതാവും കൂടിയാണ് സാഹസികതയിലുടെ പരിസ്ഥിതി സംരക്ഷണ സന്ദേശം തീര്‍ക്കുന്ന ഈ കൊച്ചുമിടുക്കി.

വിളയാങ്കോട് വാദിഹുദ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സുകാരിയായ സ്വാലിഹ , കണ്ണൂർ എഞ്ചിനിയറിങ്ങ് കോളേജിലെ പാർടൈം ജീവനക്കാരനായ ഏഴോം പഞ്ചായത്തിൽ താമസിക്കുന്ന ഏണ്ടിയിൽ റഫീഖിൻ്റെയും - ജാസ്മീൻ കെ.വി യുടേയും മൂന്ന് മക്കളിൽ മൂത്തവളാണ്. ചെറുപ്രായത്തില്‍ തന്നെ നീന്തലിലും കയാക്കിങ്ങിലും റോളര്‍ സ്കേറ്റിങ്ങിലും അത്ഭുത പ്രകടനം നടത്തി സാഹസിക ടൂറിസത്തോടൊപ്പം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനവും നടത്തി മുന്നോട്ടുപ്പോകുന്ന സ്വാലിഹയുടെ നേട്ടങ്ങള്‍ ഇന്ന് സിബിഎസ്ഇ സിലബസില്‍ അഞ്ചാം തരത്തിലെ ചലഞ്ചേഴ്സ് എന്ന പാഠഭാഗമായി കുട്ടികള്‍ക്ക് പാഠഭാഗമായിരിക്കുകയാണ്. നീന്തലില്‍ രാജ്യത്തിന് വേണ്ടി മത്സരിച്ച് മെഡല്‍ നേടണമെന്ന ആഗ്രഹുമായി കഠിന പ്രയത്നം നടത്തി മുന്നോട്ടുപോകുന്ന സ്വാലിഹ റഫീഖിന് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി യുവ കായിക പുരസ്കാരം' 2022 സമ്മാനിച്ചു.

ഏഴോം കൊട്ടിലയിലെ വീട്ടില്‍ വെച്ചു നടത്തിയ കായികപുരസ്കാര ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ് അധ്യക്ഷത വഹിച്ചു , യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ സ്വാലിഹക്ക് കായികപുരസ്കാരം സമ്മാനിച്ചു , യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് വി.രാഹുല്‍ , ഭാരവാഹികളായ അനുപ് തന്നട , മഹിത മോഹന്‍ , ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ എന്‍.ഇ. നിതിന്‍ , ജിജേഷ് ചൂട്ടാട് , എം.കെ.വരുണ്‍ , പാറയില്‍ കൃഷ്ണന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ ബൈജു ഏഴോം , സരീഷ് പുത്തുര്‍ , വിജേഷ് മാട്ടുല്‍ , രാഹുല്‍ പൂങ്കാവ് , തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63019/the-youth-sports-award-2022-was-awarded-to-swaliha-rafeeq)