---
title: "ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ സമാപിച്ചു"
english_title: "Equivalency test is over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63032/equivalency-test-is-over"
published_at: "2022-08-20T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300d6c18f67f_IMG-20220820-WA0063.jpg"
keywords: []
---

# ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ സമാപിച്ചു

> **Lead Summary:**  **കൽപ്പറ്റ: **സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ ആഗസ്റ്റ് 13ന് ആരംഭിച്ച് ആഗസ്ത് 20 ന് സമാപിച്ചു. ജില്ലയില്‍ 4 പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സുല്‍ത്താന്‍ ബത്തേരി, കണിയാമ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, കല്‍പ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങള്‍.

## Article Content

 **കൽപ്പറ്റ: **സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷ ആഗസ്റ്റ് 13ന് ആരംഭിച്ച് ആഗസ്ത് 20 ന് സമാപിച്ചു. ജില്ലയില്‍ 4 പരീക്ഷ കേന്ദ്രങ്ങളാണ് ഉണ്ടായിരുന്നത്. സര്‍വ്വജന ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ സുല്‍ത്താന്‍ ബത്തേരി, കണിയാമ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, കല്‍പ്പറ്റ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, മാനന്തവാടി ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ എന്നിവയായിരുന്നു പരീക്ഷ കേന്ദ്രങ്ങള്‍.

ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 204 പേരും രണ്ടാം വര്‍ഷം 231 പേരും പരീക്ഷ എഴുതി. 107 പേര്‍ പുരുഷന്‍മാരും 328 സ്ത്രീകളുമാണ്. ഇവരില്‍ 118 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 12 പേര്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവരും 3 പേര്‍ ഭിന്നശേഷിക്കാരനുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63032/equivalency-test-is-over)