---
title: "ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാർഷിക വിപണന കോംപ്ലക്സിൽ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63034/aralam"
published_at: "2022-08-20T18:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300d8ccc23a4_PicsArt_08-20-06.20.19.jpg"
keywords: []
---

# ആറളം ആദിവാസി പുനരധിവാസ മേഖലയിൽ കാർഷിക വിപണന കോംപ്ലക്സിൽ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡിന്റെ സാമ്പത്തീക സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കി വരുന്ന കക്കുവയിലെ കാർഷിക വിപണന കോംപ്ലക്സിൽ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22 വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് ആരംഭിച്ചിരിക്കുന്നത്4.

## Article Content

ആറളം ആദിവാസി പുനരധിവാസ മേഖലയിൽ നബാർഡിന്റെ സാമ്പത്തീക സഹായത്തോടെ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കി വരുന്ന കക്കുവയിലെ കാർഷിക വിപണന കോംപ്ലക്സിൽ ഫ്ലോർ മിൽ പ്രവർത്തനം ആരംഭിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിന്റെ 2021 - 22 വാർഷിക പദ്ധതിയിൽപ്പെടുത്തിയാണ് ആരംഭിച്ചിരിക്കുന്നത്4.

14 ലക്ഷം രൂപ വായ്പയെടുത്ത സംരംഭത്തിന് 3 ലക്ഷം രൂപ സബ്സീഡി ലഭ്യമാകും. കറി മസാലകളും ധാന്യങ്ങളും പൊടിച്ചു നൽകുന്നതിനോടൊപ്പം മായം ചേരാത്ത കറി പൗഡറുകൾ പുനരധിവാസ മേഖലയിൽ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. ഫ്ലോർമിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.

ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് അദ്ധ്യക്ഷത വഹിച്ചു, നബാർഡ്‌ ഡി.ഡി എം. ജിഷി മോൻ മുഖ്യാതിഥിയായി . ആറളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസി മോൾ , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശോഭ. വി. ടി.ആർ ഡി എം സൈറ്റ് മാനേജർ അനൂപ്. കെ വി , സി.ആർ ഡി . ഡയറക്ടർ ഡോ.ശശികുമാർ. സി. കേരള ഗ്രാമീൺ ബാങ്ക് മാനേജർ ഡിജോ ജോർജ്ജ് എന്നിവർ സംസാരിച്ചു. സി.ആർ.ഡി പ്രോഗ്രാം ഓഫീസർ ഇ സി ഷാജി സ്വാഗതവും ആറളം ആദിവാസി വികസന സമിതി ചെയർമാൻ മോഹനൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63034/aralam)