---
title: "എ അയ്യപ്പന്റെ ഓര്‍മ്മകൾക്ക് 11 വര്‍ഷം"
english_title: "A ayyappan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6306/a-ayyappan"
published_at: "2021-10-21T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170f6456dde1_images-13.jpg"
keywords: []
---

# എ അയ്യപ്പന്റെ ഓര്‍മ്മകൾക്ക് 11 വര്‍ഷം

> **Lead Summary:** **ഭാഷാ** **ശൈലിയിലും അവതരണത്തിലും മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച എ അയ്യപ്പന്‍ ഓര്‍മ്മായിട്ട് 11 വര്‍ഷം തികയുന്നു.**

## Article Content

**ഭാഷാ** **ശൈലിയിലും അവതരണത്തിലും മലയാള കവിതയ്ക്ക് പുതിയ ഭാവുകത്വം സമ്മാനിച്ച എ അയ്യപ്പന്‍ ഓര്‍മ്മായിട്ട് 11 വര്‍ഷം തികയുന്നു.**

നിഷേധി, അരാജകവാദി, തെരുവിന്റെ കവി എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ടായിരുന്നു എ അയ്യപ്പന്.

2010 ലെ ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ ചെന്നൈയിലേക്ക് പുറപ്പെടാനിരുന്നതാണ് അയ്യപ്പന്‍. ഒക്ടോബര്‍ 21ന് തിരുവനന്തപുരം തമ്ബാനൂരില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട അജ്ഞാതനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. മരണത്തോടൊപ്പം അജ്ഞാതന്‍ ആരെന്നും സ്ഥിരീകരിച്ചു. ആരോടും പറയാതെ, പ്രിയകവി എ. അയ്യപ്പന്‍ തെരുവിറങ്ങി പോയി.

1949 ഒക്ടോബര്‍ 27ന് ബാലരാമപുരത്താണ് എ അയ്യപ്പന്റെ ജനനം. എ അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസില്‍ അമ്മയും. കാലം അത്രമേല്‍ അനാഥമാക്കിയത് കൊണ്ടാവാം, തെരുവിന്റെ ആകാശക്കൂരക്ക് കീഴില്‍, ജീവിച്ച കാലഘട്ടത്തെ എ അയ്യപ്പന്‍ അക്ഷരങ്ങള്‍കൊണ്ട് വെല്ലുവിളിച്ചുകൊണ്ടേയിരുന്നു. കറുപ്പ്, മാളമില്ലാത്ത പാമ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറുപ്പുകള്‍, പ്രവാസിയുടെ ഗീതം, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിത്തരോഗ ആസ്പത്രിയിലെ ദിനങ്ങള്‍, ഓര്‍മക്കുറിപ്പുസമാഹാരമായി തെറ്റിയോടുന്ന സെക്കന്റ് സൂചി. അനാഥനായി അലഞ്ഞുതീര്‍ത്ത ആ ജീവിതം സനാഥനായ കൃതികള്‍ ഇരുപതോളം വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6306/a-ayyappan)