---
title: "മട്ടന്നൂരിൽ  സ്കൂൾ ബസിൻ്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് വാൻ യാത്രികർക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63095/accident"
published_at: "2022-08-21T08:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301a1ba966e4_PicsArt_08-21-08.37.44.jpg"
keywords: []
---

# മട്ടന്നൂരിൽ  സ്കൂൾ ബസിൻ്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് വാൻ യാത്രികർക്ക് പരിക്ക്

> **Lead Summary:** മട്ടന്നൂരിൽ വാഹനാപകടം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിൻ്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് മറിഞ്ഞു. വാൻ യാത്രികർക്ക് പരിക്ക്. മട്ടന്നൂർ നെടുവട്ടം കുന്നിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

## Article Content

മട്ടന്നൂരിൽ വാഹനാപകടം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസിൻ്റെ പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് മറിഞ്ഞു. വാൻ യാത്രികർക്ക് പരിക്ക്. മട്ടന്നൂർ നെടുവട്ടം കുന്നിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

ഓടിക്കൂടിയ നാട്ടുകാരും മട്ടന്നൂർ, ഇരിട്ടി ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരിട്ടി ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൻ്റെ ബസിനു പിന്നിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിയുകയായിരുന്നു.

വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷപ്പെടുത്തിയത്. മട്ടന്നൂർ ഭാഗത്തേക്ക് മത്സ്യം കയറ്റിവന്ന വാനാണ് അപകടത്തിൽ പെട്ടത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63095/accident)