---
title: "കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63170/arrested"
published_at: "2022-08-21T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301ec0363880_images_(3).jpeg"
keywords: []
---

# കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നരക്കിലോ സ്വര്‍ണമിശ്രിതവുമായി യുവാവ് അറസ്റ്റില്‍

> **Lead Summary:** **കരിപ്പൂര്‍: **സംസ്ഥാനത്തെങ്ങും സ്വര്‍ണവേട്ട തുടരുകയാണ്. ഓരോ ദിവസവും ഒന്നിലധികം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

## Article Content

**കരിപ്പൂര്‍: **സംസ്ഥാനത്തെങ്ങും സ്വര്‍ണവേട്ട തുടരുകയാണ്. ഓരോ ദിവസവും ഒന്നിലധികം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണമിശ്രിതാവുമായി യുവാവ് അറസ്റ്റില്‍. കോഴിക്കോട് നാദാപുരം സ്വദേശി ഹാരിസാണ് പിടിയിലായത്.

ഷാര്‍ജയില്‍നിന്നുള്ള വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. ധരിച്ച ടീഷര്‍ട്ട്, പാന്റ്‌സ്, അടിവസ്ത്രം എന്നിവയില്‍നിന്ന് കസ്റ്റംസ് സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. അടിവസ്ത്രത്തിനകത്ത് വരെ രഹസ്യ അറകള്‍ ഉണ്ടായിരുന്നു. കരിപ്പൂരില്‍ കഴിഞ്ഞ ദിവസവും സമാന രീതിയില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു. ഒന്നരക്കിലോ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശി മുഴുപ്പിലങ്ങാട് മമ്മകുന്ന് കുഞ്ഞിക്കണ്ടി ഇസുദീനാണ് പിടിയിലായത്. അബുദാബിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസിന്റെ പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി പോലീസ് വീണ്ടും പരിശോധിച്ചപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചത് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63170/arrested)