---
title: "മങ്കിപോക്സ്‌ ഇനി വേഗം കണ്ടെത്താം: ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി"
english_title: "Monkeypox"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63178/monkeypox"
published_at: "2022-08-21T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301fb0e57efe_Screenshot_20220821-145853.png"
keywords: []
---

# മങ്കിപോക്സ്‌ ഇനി വേഗം കണ്ടെത്താം: ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി

> **Lead Summary:** **വിശാഖപട്ടണം: **മങ്കിപോക്സ്‌ പരിശോധനയെ കുറിച്ച്‌ ഇനി ആശങ്കകള്‍ വേണ്ട. രോഗം പെട്ടെന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി.

## Article Content

**വിശാഖപട്ടണം: **മങ്കിപോക്സ്‌ പരിശോധനയെ കുറിച്ച്‌ ഇനി ആശങ്കകള്‍ വേണ്ട. രോഗം പെട്ടെന്ന് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ആര്‍ടിപിസിആര്‍ കിറ്റ് പുറത്തിറക്കി.

ട്രാന്‍സാഷിയാ ബയോ മെഡിക്കല്‍സ് വികസിപ്പിച്ച കിറ്റ് ആന്ധ്രാപ്രദേശ് മെഡ് ടെക് സോണാണ് പുറത്തിറക്കിയത്. തദ്ദേശീയമായി വികസിപ്പിക്കുന്ന ആദ്യത്തെ പരിശോധനാ കിറ്റാണ് ഇത്. ‘ട്രാന്‍സാഷിയ ഏര്‍ബ മങ്കിപോക്സ് ആര്‍ ടി പി സി ആര്‍ കിറ്റ്’ എന്നാണ് ആര്‍ടിപിസിആര്‍ കിറ്റിന്റെ പേര്. കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് ഉപദേഷ്ടാവായ പ്രൊഫ.അജയ് കുമാര്‍ സൂദ്, ഡോ. അരബിന്ദ് മിത്ര, ഐസിഎംആറിന്റെ മുന്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവ എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട മങ്കിപോക്സ് വൈറസ് വളരെ വേഗം തന്നെ ലോകരാജ്യങ്ങളിലേക്ക് പടരുകയായിരിക്കുന്നു.1970കളില്‍ തന്നെ കണ്ടെത്തപ്പെട്ട വൈറസ് ഇതിന് മുമ്ബും പലപ്പോഴായി വ്യാപകമായിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ വിട്ട് ഇത്രമാത്രം പടര്‍ന്ന സാഹചര്യം മുമ്ബുണ്ടായിട്ടില്ല. കുരങ്ങുകളില്‍ നിന്ന് മാത്രമല്ല കാട്ടിലെ മറ്റ് ജീവികളില്‍ നിന്നും മങ്കി പോക്സ് മനുഷ്യരിലേക്ക് പകരാറുണ്ട്.

ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം 92 രാജ്യങ്ങളിലായി 35,000ലധികം മങ്കി പോക്സ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടാതെ 12 മരണങ്ങളും ഉണ്ടായതായി ലോകാരോഗ്യ സംഘടനാ മേധാവി ആഗസ്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63178/monkeypox)