---
title: "നെടുമങ്ങാട് ദമ്പതികൾ ആത്മഹത്യ ചെയ്തു"
english_title: "Suicide "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63193/suicide"
published_at: "2022-08-21T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630214cc40dfd_Screenshot_20220821-164825.png"
keywords: []
---

# നെടുമങ്ങാട് ദമ്പതികൾ ആത്മഹത്യ ചെയ്തു

> **Lead Summary:** **തിരുവനന്തപുരം: **നെടുമങ്ങാട് ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് , അപര്‍ണ എന്നിവരാണ് മരിച്ചത്.

## Article Content

**തിരുവനന്തപുരം: **നെടുമങ്ങാട് ഭര്‍ത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കല്‍ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് , അപര്‍ണ എന്നിവരാണ് മരിച്ചത്.

ഭര്‍ത്താവ് മരിച്ചത് അറിഞ്ഞാണ് ഭാര്യയും ജീവനെടുക്കിയത്. രാജേഷ് വീട്ടിനുള്ളില്‍ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.രണ്ട് പേരും തമ്മില്‍ ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങള്‍ കാരണം മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അപര്‍ണ്ണയുടെ വീട്ടില്‍ വന്ന രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാത്രിയില്‍ രാജേഷ് വീട്ടില്‍ വന്ന് മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു.

ഇന്ന് രാവിലെ 10.30നാണ് രാജേഷിന്റെ മരണ വാര്‍ത്ത അപര്‍ണ അറിയുന്നത്. ഉടന്‍തന്നെ അപര്‍ണ വീട്ടില്‍ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടനെ നാട്ടുകാര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയവേ ഒരു മണിയോടെയാണ് അപര്‍ണ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63193/suicide)