---
title: "മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ 22ന്"
english_title: "Mattanur municipal election"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63201/mattanur-municipal-election"
published_at: "2022-08-21T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630225b3b2a3d_images_(4).jpeg"
keywords: []
---

# മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ 22ന്

> **Lead Summary:** മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആഗസ്റ്റ് 22ന് രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ ആരംഭിക്കും. രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ഹാളിലും ആറ് ടേബിൾ വീതം ആകെ 12 ടേബിളുകളിലാണ് വോട്ടെണ്ണുക.

## Article Content

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആഗസ്റ്റ് 22ന് രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ ആരംഭിക്കും. രണ്ട് റിട്ടേണിംഗ് ഓഫീസർമാരുടെ കീഴിലായി ആകെ രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ഹാളിലും ആറ് ടേബിൾ വീതം ആകെ 12 ടേബിളുകളിലാണ് വോട്ടെണ്ണുക.

മൂന്ന് റൗണ്ടുകളിൽ വോട്ടെണ്ണൽ പൂർത്തിയാകും. ഒരോ ടേബിളിനും മൂന്ന് വീതം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇത്തവണ പോസ്റ്റൽ ബാലറ്റിന് ആരും അപേക്ഷിച്ചിട്ടില്ല. നഗരസഭയിലുള്ളവർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നില്ല. കോവിഡ് സ്‌പെഷൽ പോസ്റ്റൽ ബാലറ്റിനും ആരും അപേക്ഷിച്ചില്ല. അതിനാൽ പോസ്റ്റൽ ബാലറ്റ് എണ്ണാതെ നേരിട്ട് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണലിലേക്ക് കടക്കാനാവും. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്‌സൈറ്റിലെ TREND ൽ തൽസമയം ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്റർ പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63201/mattanur-municipal-election)