---
title: "സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഉയർന്നു"
english_title: "Gold prices rise again in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6321/gold-prices-rise-again-in-the-state"
published_at: "2021-10-21T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617105983f25a_images (16).jpeg"
keywords: []
---

# സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഉയർന്നു

> **Lead Summary:** കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 10 രൂപ വർധിച്ച്​ 4455 രൂപയിലെത്തി. 35,640 രൂപയാണ്​ പവന്‍റെ വില. അന്താരാഷ്​ട്ര വിപണിയിൽ സ്​പോട്ട്​ ഗോൾഡിന്‍റെ വില ഉയർന്നത്​ ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.

## Article Content

കൊച്ചി: സംസ്ഥാനത്ത്​ സ്വർണവില വീണ്ടും ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്‍റെ വില 10 രൂപ വർധിച്ച്​ 4455 രൂപയിലെത്തി. 35,640 രൂപയാണ്​ പവന്‍റെ വില. അന്താരാഷ്​ട്ര വിപണിയിൽ സ്​പോട്ട്​ ഗോൾഡിന്‍റെ വില ഉയർന്നത്​ ഇന്ത്യയിലും പ്രതിഫലിക്കുകയായിരുന്നു.

എം.സി.എക്​സിൽ സ്വർണം 0.44 ശതമാനം ഉയർന്ന്​ 47,488ലാണ്​ വ്യാപാരം പുരോഗമിക്കുന്നത്​. സ്വർണത്തിന്‍റെ ഡിസംബറിലെ ​ഭാവിവില 1784.90 ഡോളറാണ്​. കഴിഞ്ഞ ദിവസം രൂപ ശക്​തിപ്രാപിച്ചത്​ സ്വർണവിലയേയും സ്വാധീനിച്ചിരുന്നു. ഇതുമൂലം ബുധനാഴ്​ച വിലയിൽ കുറവുണ്ടായി.

ഡോളർ ഇൻഡക്​സ്​ മൂന്നാഴ്ചക്കിടയിലെ കുറഞ്ഞ നിരക്കിലാണ്​ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്​. എന്നാൽ വരും മാസങ്ങളിൽ അഗോള സമ്പദ്​വ്യവസ്ഥയിലെ ചലനങ്ങൾ വരും മാസങ്ങളിൽ സ്വർണവിലയിൽ കാര്യമായ ചാഞ്ചാട്ടങ്ങൾക്ക്​ കാരണമാവുമെന്നാണ്​ വിദഗ്​ധാഭിപ്രായം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6321/gold-prices-rise-again-in-the-state)