---
title: "14 ഇനങ്ങളുമായി ഓണക്കിറ്റ് നാളെ മുതൽ "
english_title: "Onakit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63253/onakit"
published_at: "2022-08-22T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6302c74ec3dc3_Screenshot_20220822-052837.png"
keywords: []
---

# 14 ഇനങ്ങളുമായി ഓണക്കിറ്റ് നാളെ മുതൽ 

> **Lead Summary:** **തിരുവനന്തപുരം : **സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും.14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ്ഓണക്കിറ്റ്. നാളെയും മറ്റന്നാളുംമഞ്ഞക്കാര്‍ഡുകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാര്‍ഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല കാര്‍ഡ് ഉള്ളവർക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാര്‍ഡ് ഉള്ളവർക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും.

## Article Content

**തിരുവനന്തപുരം : **സൗജന്യ ഓണക്കിറ്റ് വിതരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകീട്ട് നാല് മണിയ്ക്ക് മുഖ്യമന്ത്രി നിര്‍വഹിക്കും.14 ഇനം സാധനങ്ങൾ ഉൾപ്പെടുന്നതാണ്ഓണക്കിറ്റ്. നാളെയും മറ്റന്നാളുംമഞ്ഞക്കാര്‍ഡുകൾക്കും 25, 26, 27 തീയതികളിൽ പിങ്ക് കാര്‍ഡ് ഉടമകൾക്കും 29,30,31 തീയതികളിൽ നീല കാര്‍ഡ് ഉള്ളവർക്കും സെപ്റ്റംബര്‍ 1,2,3 തീയതികളിൽ വെള്ള കാര്‍ഡ് ഉള്ളവർക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും.

ഏതെങ്കിലും കാരണത്താൽ ഈ തീയതികളിൽ വാങ്ങാൻ കഴിയാത്തവര്‍ക്ക് അടുത്തമാസം 4,5,6,7 തീയതികളിൽ ഭക്ഷ്യക്കിറ്റ് വാങ്ങാനും അവസരമുണ്ട്. എല്ലാ കാര്‍ഡ് ഉടമകളും അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ ഭക്ഷ്യക്കിറ്റ് കൈപ്പറ്റണം.ക്ഷേമ സ്ഥാപനങ്ങളിലേക്കും ആദിവാസി ഊരുകളിലും ഭക്ഷ്യകിറ്റുകൾ പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63253/onakit)