---
title: "വര്‍ക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63254/accident"
published_at: "2022-08-22T05:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6302c8de32d8c_images.jpeg"
keywords: []
---

# വര്‍ക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **വർക്കലയിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ, മത്സ്യത്തൊഴിലാളിയായ സെയ്താലി എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന് 22 വയസും സെയ്താലിക്ക് 25 വയസ്സുമായിരുന്നു.

## Article Content

**തിരുവനന്തപുരം: **വർക്കലയിൽ മോട്ടോർ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. പാളയംകുന്ന് സ്വദേശി ഹരികൃഷ്ണൻ, മത്സ്യത്തൊഴിലാളിയായ സെയ്താലി എന്നിവരാണ് മരിച്ചത്. ഹരികൃഷ്ണന് 22 വയസും സെയ്താലിക്ക് 25 വയസ്സുമായിരുന്നു.

രാത്രി എട്ട് മണിയോടെയാണ് നടയറ-തൊടുവേ റോഡിൽ അപകടമുണ്ടായത്. സെയ്താലിക്ക് ഒപ്പമുണ്ടായിരുന്ന ആളെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. മരിച്ച ഹരികൃഷ്ണൻന്റെ മൃതദേഹം  വർക്കലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അപകടസ്ഥലത്ത് നിന്നും ഗുരുതര പരിക്കുകളോടെ സെയ്താലിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63254/accident)