---
title: "സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് മുതൽ"
english_title: "District conference"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63255/district-conference"
published_at: "2022-08-22T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6302ca7754a81_Screenshot_20220822-054140.png"
keywords: []
---

# സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് മുതൽ

> **Lead Summary:** **കോഴിക്കോട് : **സിപി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഫറോക്കില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പൊതു സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം സി മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെയാണ് പ്രതിനിധി സമ്മേളനം തുടങ്ങുക. ഇതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുമെന്നാണ് സൂചന.

## Article Content

**കോഴിക്കോട് : **സിപി ഐയുടെ കോഴിക്കോട് ജില്ലാ സമ്മേളനത്തിന് ഫറോക്കില്‍ ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചരക്ക് നടക്കുന്ന പൊതു സമ്മേളനം ദേശീയ എക്സിക്യുട്ടീവ് അംഗം സി മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാളെയാണ് പ്രതിനിധി സമ്മേളനം തുടങ്ങുക. ഇതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയരുമെന്നാണ് സൂചന.

കെ റെയില്‍ വിഷയത്തിലടക്കം സംസ്ഥാന നേതൃത്വം എടുത്ത നിലപാടും ചര്‍ച്ചയാകും. മര്‍ക്കസ് നോളജ് സിറ്റിക്കായി ഏറ്റെടുത്ത ഭൂമി തരം മാറ്റിയെന്ന പരാതിയില്‍ റവന്യൂ വകുപ്പിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതിനു പിന്നാലെ ജില്ലാ നേതാക്കള്‍ അറിയാതെ സംസ്ഥാന സെക്രട്ടറി നോളജ് സിറ്റി സന്ദര്‍ശിച്ചത് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ട്. ഈ വിഷയവും പ്രതിനിധികള്‍ ഉന്നയിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63255/district-conference)