---
title: "രാജ്യത്ത് 18,454 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു"
english_title: "Covid 19 update india oct 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6328/covid-19-update-india-oct-21"
published_at: "2021-10-21T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617109115c640_images - 2021-10-21T120031.161.jpeg"
keywords: []
---

# രാജ്യത്ത് 18,454 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

> **Lead Summary:** **ന്യൂഡൽഹി** : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18454 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് രോഗബാധയില്‍ 26 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി** : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 18454 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.കഴിഞ്ഞ ദിവസത്തേക്കാള്‍ കോവിഡ് രോഗബാധയില്‍ 26 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം 100 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്തുവെന്ന റെക്കോര്‍ഡ് ഇന്ത്യ ഇന്ന് സ്വന്തമാക്കി കഴിഞ്ഞു. കോവിഡ് രോഗബാധയെ പ്രതിരോധിക്കുന്നതില്‍ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ഇപ്പോള്‍ ഇന്ത്യ പിന്നിട്ടിരിക്കുന്നത് .

160 മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിലെ കോവിഡ് രോഗമുക്തി നിരക്ക് 98.15 ശതമാനമാണ്.2020 മാര്‍ച്ച്‌ മാസം മുതലുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗമുക്തി നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 17,561 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. ഇതോട് കൂടി രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,34,95,808 ആയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6328/covid-19-update-india-oct-21)