---
title: "കൈത്തറി തൊഴിലാളികൾ ഹെഡ് പോസ്റ്റാഫീസ് മാർച്ച് നടത്തി"
english_title: "Handloom workers marched to Head Post Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63376/handloom-workers-marched-to-head-post-office"
published_at: "2022-08-22T14:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63034b0d2381b_Picsart_22-08-22_14-47-05-814.jpg"
keywords: []
---

# കൈത്തറി തൊഴിലാളികൾ ഹെഡ് പോസ്റ്റാഫീസ് മാർച്ച് നടത്തി

> **Lead Summary:** കണ്ണൂർ: കൈത്തറി തൊഴിലാളി സംയുക്ത ട്രേഡ് യൂണിയനും കൈത്തറി സഹകരണ സംഘം അസോസിയേഷനും സംയുക്തമായി ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് സ്റ്റേറ്റ് കൈത്തറി കൗൺസിൽ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. എൻ എച്ച് ഡി സി യുടെ കണ്ണൂർ ഓഫീസ് നിലനിർത്തുക, എൻ ടി സി സ്പിന്നിംഗ് മില്ലുകൾ ഉടൻ തുറക്കുക, കൈത്തറി മേഖലയെ ജി എസ് ടി യിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

## Article Content

കണ്ണൂർ: കൈത്തറി തൊഴിലാളി സംയുക്ത ട്രേഡ് യൂണിയനും കൈത്തറി സഹകരണ സംഘം അസോസിയേഷനും സംയുക്തമായി ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് സ്റ്റേറ്റ് കൈത്തറി കൗൺസിൽ സെക്രട്ടറി അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. എൻ എച്ച് ഡി സി യുടെ കണ്ണൂർ ഓഫീസ് നിലനിർത്തുക, എൻ ടി സി സ്പിന്നിംഗ് മില്ലുകൾ ഉടൻ തുറക്കുക, കൈത്തറി മേഖലയെ ജി എസ് ടി യിൽ നിന്ന് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

ചിറക്കൽ താലുക്ക് ഹാന്റ് ലും വർക്കേഴ്സ് യൂനിയൻ സെക്രട്ടറി കാണികൃഷ്ണൻ അധ്യക്ഷനായി.കൈത്തറി നെയ്ത്ത് തൊഴിലാളി ഫെഡറേഷൻ എ ഐ ടി യു സി സംസ്ഥാന പ്രസിഡണ്ട് താവം ബാലകൃഷ്ണൻ , ടി ശങ്കരൻ (ഐ എൻ ടി യു സി ) , ജില്ലാ വീവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് രവിമാസ്റ്റർ, കുടുവൻ പത്മനാഭൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63376/handloom-workers-marched-to-head-post-office)