---
title: "സ്ത്രീസമൂഹം ശാക്തീകരണ വഴികൾ സ്വയം കണ്ടെത്തണം:  കെ.കെ ഫൗസിയ"
english_title: "Women must find ways to empower themselves: KK Fauzia"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63393/women-must-find-ways-to-empower-themselves-kk-fauzia"
published_at: "2022-08-22T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63035a87425b8_Picsart_22-08-22_15-55-42-442.jpg"
keywords: []
---

# സ്ത്രീസമൂഹം ശാക്തീകരണ വഴികൾ സ്വയം കണ്ടെത്തണം:  കെ.കെ ഫൗസിയ

> **Lead Summary:** മാനന്തവാടി :- സ്ത്രീകൾക്കു നേരെയുള്ള ആക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ച് വരുമ്പോഴും അതിനെ നിസാരവൽക്കരിക്കുന്ന സമീപനമാണ് സമൂഹം സ്വീകരിക്കുന്നതെന്നും പ്രതിരോധത്തിനും ശാക്തീകരണത്തിനും സ്ത്രീസമൂഹം സ്വയം വഴികൾ കണ്ടെത്തണമെന്നും വിമൺ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ.കെ ഫൗസിയ പറഞ്ഞു. മാനന്തവാടി വയനാട് സ്ക്വയറിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അവർ.

## Article Content

മാനന്തവാടി :- സ്ത്രീകൾക്കു നേരെയുള്ള ആക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ച് വരുമ്പോഴും അതിനെ നിസാരവൽക്കരിക്കുന്ന സമീപനമാണ് സമൂഹം സ്വീകരിക്കുന്നതെന്നും പ്രതിരോധത്തിനും ശാക്തീകരണത്തിനും സ്ത്രീസമൂഹം സ്വയം വഴികൾ കണ്ടെത്തണമെന്നും വിമൺ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന സെക്രട്ടറി കെ.കെ ഫൗസിയ പറഞ്ഞു. മാനന്തവാടി വയനാട് സ്ക്വയറിൽ നടന്ന ജില്ലാ ജനറൽ കൗൺസിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അവർ.

മാധ്യമങ്ങളും അന്വേഷണ ഉദ്യോഗസ്ഥരും കാര്യക്ഷമമായി പ്രവർത്തിച്ചാൽതന്നെ ഇക്കാര്യത്തിൽ രാജ്യത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാൻ കഴിയും. രാജ്യത്ത് നടക്കുന്ന സ്ത്രീപീഢനങ്ങളുടെ ഒരംശം മാത്രമാണ് പുറത്തറിയുന്നത്. ശിക്ഷാ വിധിയിലുണ്ടാവുന്ന കാലതാമസവും ഇരകൾ തുടർന്നും വേട്ടയാടപ്പെടുന്നതുമാണ് പലരും പരാതിപ്പെടാതെ ഒതുങ്ങിക്കഴിയാൻ കരണം.

സ്ത്രീസുരക്ഷ മുഖ്യ അജണ്ടയായി ഭരണകൂടവും പൊതുസമൂഹം ഏറ്റെടുക്കണമെന്ന് പരിപാടിയിൽ സംസാരിച്ച എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.ജമീല ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ് നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സമിതിയംഗം ഹസീന സലാം, എസ്.ഡി.പി.ഐ ജില്ലാ പ്രസി: അഡ്വ: കെ.എ അയ്യൂബ് സംസാരിച്ചു.ജില്ലാ സെക്രട്ടറിസുഫൈസ റസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു.

പുതിയ ഭാരവാഹികൾ:- ജംഷീദ റിപ്പൺ (പ്രസിഡൻ്റ്), നിഷ ജിനീഷ്, മൈമൂന കെല്ലൂർ (വൈ: പ്രസിഡൻ്റുമാർ). നുഫൈസറസാഖ് (ജനറൽ സെക്രട്ടറി). മുബീന തലപ്പുഴ, നിഷാന പീച്ചംകോട് (സെക്രട്ടറിമാർ), സുബൈദ ബത്തേരി ട്രഷറർ. ബബിത ശ്രീനു, സനൂജ കൽപ്പറ്റ, ആയിഷ വെള്ളമുണ്ട, നഫീസ മാനന്തവാടി കമ്മറ്റി അംഗങ്ങൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63393/women-must-find-ways-to-empower-themselves-kk-fauzia)