---
title: "കുണ്ടൻ ചാൽ കോളനി നിവാസികൾ ധർണ്ണ നടത്തി"
english_title: "Dharna was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63402/dharna-was-held"
published_at: "2022-08-22T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303624b64c21_PicsArt_08-22-04.31.27.jpg"
keywords: []
---

# കുണ്ടൻ ചാൽ കോളനി നിവാസികൾ ധർണ്ണ നടത്തി

> **Lead Summary:** ** കണ്ണൂർ**:കുണ്ടൻ ചാൽ ദുരന്ത ഭൂമിയിലെ താമസക്കാർക്ക് അടിയന്തിരമായി സർക്കാർ നീതി ലഭ്യമാക്കണമെന്നും പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നാ വശ്യപ്പെട്ടും ചിറക്കൽ കുണ്ടൻ ചാൽ കോളനി സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം അഡ്വ. കസ്തൂരി ദേവൻ ഉദ്ഘാടനം ചെയ്തു.

## Article Content

** കണ്ണൂർ**:കുണ്ടൻ ചാൽ ദുരന്ത ഭൂമിയിലെ താമസക്കാർക്ക് അടിയന്തിരമായി സർക്കാർ നീതി ലഭ്യമാക്കണമെന്നും പുനരധിവാസ പാക്കേജ് നടപ്പിലാക്കണമെന്നാ വശ്യപ്പെട്ടും ചിറക്കൽ കുണ്ടൻ ചാൽ കോളനി സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരം അഡ്വ. കസ്തൂരി ദേവൻ ഉദ്ഘാടനം ചെയ്തു.

വെറും ചർച്ചകൾ മാത്രം നടത്തി ഉത്തരവാദപ്പെട്ടവർ പ്രഹസനം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സമരസമിതി ചെയർമാനും പട്ടികജാതി പട്ടിക വർഗ ഐക്യ വേദി ജില്ലാ പ്രസിഡണ്ടുമായ സന്തോഷ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. കൺവീനർ കെ സനീഷ്, സാദിഖ് ഉളിയിൽ , സി ബാലകൃഷ്ണൻ ,രമേശൻ ഏലിപ്പുറം, മുഹമ്മദ് ഇല്യാസ്, പത്മനാഭൻ മൊറാഴ, ചന്ദ്രിക, ജയശ്രീ , സനീഷ് കാങ്കോൽ എന്നിവർ സംസാരിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് എൻ ഐ ടി സംഘം കോളനി സന്ദർശിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63402/dharna-was-held)