---
title: "കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ മാല മോഷ്ടിച്ചു: കൊച്ചുമകന്‍ പിടിയില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63465/arrested"
published_at: "2022-08-23T05:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304138857055_Screenshot_20220823-050622.png"
keywords: []
---

# കാമുകിയെ കല്യാണം കഴിക്കാൻ മുത്തശിയുടെ മാല മോഷ്ടിച്ചു: കൊച്ചുമകന്‍ പിടിയില്‍

> **Lead Summary:** **ചാലക്കുടി: **തൃശ്ശൂർ ചാലക്കുടി വെട്ടുക്കടവിൽ മുത്തശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ചത് ഇരുപത്തിയാറുകാരൻ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20 നായിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

## Article Content

**ചാലക്കുടി: **തൃശ്ശൂർ ചാലക്കുടി വെട്ടുക്കടവിൽ മുത്തശിയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച കൊച്ചുമകൻ അറസ്റ്റിൽ. എഴുപത്തിമൂന്നുകാരിയുടെ മാലപൊട്ടിച്ചത് ഇരുപത്തിയാറുകാരൻ. ചാലക്കുടി അന്നനാട് സ്വദേശി ബെസ്റ്റിൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ 20 നായിരുന്നു സംഭവം. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ വീട്ടിൽ മുഖം മൂടി ധരിച്ചെത്തിയ ബെസ്റ്റിന്‍ മാല പൊട്ടിച്ച് കടന്നുകളയുകയായിരുന്നു.

കാമുകിയെ വിവാഹം കഴിക്കാൻ പണം കണ്ടെത്താനായിരുന്നു മോഷണമെന്ന് ബെസ്റ്റിന്‍ പൊലീസിന് മൊഴി നല്‍കി. വയോധിക തനിച്ചായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇത് അറിയാവുന്ന ബെസ്റ്റിന്‍ കറുത്ത മുഖംമൂടിയണിഞ്ഞെത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. മാല പിന്നീട് അങ്കമാലിയിലെ ഒരു സ്വര്‍ണ്ണക്കടയില്‍ വിറ്റു. മാല ഇവിടെ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63465/arrested)