---
title: "വിഭാഗീയത തെരുവിലേക്ക് ; സി പി എമ്മിലെ നൂറിലേറെ പേർ മുദ്രാവാക്യം വിളിച്ച്  തളിപ്പറമ്പിൽ പ്രകടനം നടത്തി "
english_title: "Sectarianism to the street; cpm hundreds say slogan in thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6352/sectarianism-to-the-street-cpm-hundreds-say-slogan-in-thaliparamba"
published_at: "2021-10-21T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61711d3c5fc9c_Screenshot_2021-10-21-13-26-05-11.jpg"
keywords: []
---

# വിഭാഗീയത തെരുവിലേക്ക് ; സി പി എമ്മിലെ നൂറിലേറെ പേർ മുദ്രാവാക്യം വിളിച്ച്  തളിപ്പറമ്പിൽ പ്രകടനം നടത്തി 

> **Lead Summary:** കണ്ണൂര്‍ : കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക്. ലോക്കല്‍ സമ്മേളനത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പുറത്തേക്ക് വന്നത്. തളിപ്പറമ്പിലെ പാര്‍ട്ടി നേൃത്വത്തെ വെല്ലുവിളിച്ച്‌ നൂറിലേറെ പേര്‍ പ്രകടനം നടത്തി. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും കരിങ്കൊടിയും കെട്ടി. നഗരസഭ മുന്‍ ഉപാധ്യക്ഷനായിരുന്ന കെ മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നില്‍.

## Article Content

കണ്ണൂര്‍ : കണ്ണൂർ സിപിഎമ്മിലെ വിഭാഗീയത തെരുവിലേക്ക്. ലോക്കല്‍ സമ്മേളനത്തിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങള്‍ പുറത്തേക്ക് വന്നത്. തളിപ്പറമ്പിലെ പാര്‍ട്ടി നേൃത്വത്തെ വെല്ലുവിളിച്ച്‌ നൂറിലേറെ പേര്‍ പ്രകടനം നടത്തി. പാര്‍ട്ടി ഓഫീസുകള്‍ക്ക് മുന്നില്‍ പോസ്റ്ററുകളും കരിങ്കൊടിയും കെട്ടി. നഗരസഭ മുന്‍ ഉപാധ്യക്ഷനായിരുന്ന കെ മുരളീധരനെ അനുകൂലിക്കുന്നവരാണ് പ്രതിഷേധത്തിന് പിന്നില്‍.

തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ നിന്നും കെ മുരളീധരന്‍ ഇറങ്ങിപ്പോയിരുന്നു. തന്റെ അനുകൂലികളെ ലോക്കല്‍ കമ്മറ്റിയില്‍ ഉള്‍പെടുത്തുന്നില്ലെന്നാരോപിച്ചായിരുന്നു നടപടി. എന്നാല്‍ പ്രകടനം നടത്തിയവര്‍ക്കും പോസ്റ്ററൊട്ടിച്ചവര്‍ക്കും പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം വിശദീകരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6352/sectarianism-to-the-street-cpm-hundreds-say-slogan-in-thaliparamba)