---
title: "കണ്ണൂർ വി.സി.ക്കെതിരേ കേസെടുക്കണം,പോലീസിനോട് അഭിഭാഷകൻ"
english_title: "A case should be filed against the Kannur VC, the lawyer told the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63578/a-case-should-be-filed-against-the-kannur-vc-the-lawyer-told-the-police"
published_at: "2022-08-23T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630496ed76421_Picsart_22-08-23_13-48-25-776.jpg"
keywords: []
---

# കണ്ണൂർ വി.സി.ക്കെതിരേ കേസെടുക്കണം,പോലീസിനോട് അഭിഭാഷകൻ

> **Lead Summary:** കണ്ണൂർ വി.സി.ക്കെതിരേ കേസെടുക്കണം,പോലീസിനോട് അഭിഭാഷകൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ കേസെടുക്കമെന്ന് ആവശ്യപ്പെട്ട് പോലീസിന് അഭിഭാഷകന്റെ അപേക്ഷ. ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് കുമാറാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.

## Article Content

കണ്ണൂർ വി.സി.ക്കെതിരേ കേസെടുക്കണം,പോലീസിനോട് അഭിഭാഷകൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ മാധ്യമങ്ങളിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെതിരെ കേസെടുക്കമെന്ന് ആവശ്യപ്പെട്ട് പോലീസിന് അഭിഭാഷകന്റെ അപേക്ഷ. ലോയേഴ്സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. മനോജ് കുമാറാണ് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരിക്കുന്നത്.

ഗവർണറുടെ ആരോപണങ്ങൾ ഐ.പി.സി. 124 വകുപ്പ് അനുസരിച്ചുള്ള കുറ്റമാണ്. ഗവർണർക്ക് സാധാരണ പൗരനെപ്പോലെ പരാതി നൽകാൻ സാധിക്കില്ല. അതിനാൽ ഗവർണറുടെ വെളിപ്പെടുത്തൽ അടിസ്ഥാനമാക്കി കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ആവശ്യം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63578/a-case-should-be-filed-against-the-kannur-vc-the-lawyer-told-the-police)