---
title: "പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത ചെണ്ടുമല്ലികൃഷിവിജയം കൈവരിച്ചിരിക്കുന്നു "
english_title: "Cultivation of chendumalli on experimental basis has been successful"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63580/cultivation-of-chendumalli-on-experimental-basis-has-been-successful"
published_at: "2022-08-23T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63049c3cb0c0c_Picsart_22-08-23_14-43-24-338.jpg"
keywords: []
---

# പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത ചെണ്ടുമല്ലികൃഷിവിജയം കൈവരിച്ചിരിക്കുന്നു 

> **Lead Summary:** പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ് പയ്യന്നൂർ കിഴക്കെ കണ്ടങ്കാളിയിലെ വിനയനെന്ന ചെറുപ്പക്കാരൻ.കിഴക്കെ കണ്ടങ്കാളിയിലെ രാമപുരത്ത് തറവാടു സ്ഥലത്താണ് തറവാട്ടംഗം കൂടിയായ ആർ വിനയൻ ചെണ്ടുമല്ലി കൃഷി ചെയ്തത്. 10 സെൻ്റിലെ കൃഷി അടുത്ത തവണ വിപുലമാക്കാനുള്ള ആലോചനയിലാണ് വിനയൻ. നിർമ്മാണമേഖലയ്ക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന വിനയൻ വർഷങ്ങളായി ചെറിയ രീതിയിൽ പച്ചക്കറി കൃഷിയും ചെയ്യാറുണ്ട്. ഇത്തവണ ഓണത്തിന് ആവശ്യമായ പച്ചക്കറികളോടൊപ്പം തന്നെ നടത്തിയ പരീക്ഷണവും വിജയിച്ചതിൻ്റെ സന്തോഷത്തിലാണ് ഈ യുവ കർഷകൻ. കപ്പ, നേന്ത്രവാഴ, വെണ്ട, പയർ, ചേന, ചേമ്പ്, കക്കിരി, വെള്ളരി, പാവൽ തുടങ്ങി വിവിധയിനം പച്ചക്കറികളും ഹൈബ്രിഡ് ഇനത്തിൽ മഞ്ഞളും ഇഞ്ചിയും ഇദ്ദേഹം കൃഷി ചെയ്ത് വിജയിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള പ്രതികൂല സാഹചര്യവും കാട്ടുപന്നി ശല്ല്യവും അതിജീവിച്ചാണ് പച്ചക്കറികളിലും ചെണ്ടുമല്ലിയിലും മികച്ച വിളവു ലഭിച്ചത്. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് വിനയൻ്റെ ആഗ്രഹം.

## Article Content

പരീക്ഷണടിസ്ഥാനത്തിൽ ചെയ്ത ചെണ്ടുമല്ലി കൃഷിയിൽ വിജയം കൈവരിച്ചിരിക്കുകയാണ് പയ്യന്നൂർ കിഴക്കെ കണ്ടങ്കാളിയിലെ വിനയനെന്ന ചെറുപ്പക്കാരൻ.കിഴക്കെ കണ്ടങ്കാളിയിലെ രാമപുരത്ത് തറവാടു സ്ഥലത്താണ് തറവാട്ടംഗം കൂടിയായ ആർ വിനയൻ ചെണ്ടുമല്ലി കൃഷി ചെയ്തത്. 10 സെൻ്റിലെ കൃഷി അടുത്ത തവണ വിപുലമാക്കാനുള്ള ആലോചനയിലാണ് വിനയൻ. നിർമ്മാണമേഖലയ്ക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുന്ന വിനയൻ വർഷങ്ങളായി ചെറിയ രീതിയിൽ പച്ചക്കറി കൃഷിയും ചെയ്യാറുണ്ട്. ഇത്തവണ ഓണത്തിന് ആവശ്യമായ പച്ചക്കറികളോടൊപ്പം തന്നെ നടത്തിയ പരീക്ഷണവും വിജയിച്ചതിൻ്റെ സന്തോഷത്തിലാണ് ഈ യുവ കർഷകൻ. കപ്പ, നേന്ത്രവാഴ, വെണ്ട, പയർ, ചേന, ചേമ്പ്, കക്കിരി, വെള്ളരി, പാവൽ തുടങ്ങി വിവിധയിനം പച്ചക്കറികളും ഹൈബ്രിഡ് ഇനത്തിൽ മഞ്ഞളും ഇഞ്ചിയും ഇദ്ദേഹം കൃഷി ചെയ്ത് വിജയിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണമുള്ള പ്രതികൂല സാഹചര്യവും കാട്ടുപന്നി ശല്ല്യവും അതിജീവിച്ചാണ് പച്ചക്കറികളിലും ചെണ്ടുമല്ലിയിലും മികച്ച വിളവു ലഭിച്ചത്. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് അടുത്ത തവണ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് വിനയൻ്റെ ആഗ്രഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63580/cultivation-of-chendumalli-on-experimental-basis-has-been-successful)