---
title: "കെ എല്‍ സിംബാബ്‌വെയില്‍ പരാജയപ്പെട്ടു, കുറ്റം അയാളുടെ തന്നെയാണ്! വ്യക്തമാക്കി ജഡേജ"
english_title: "Kl rahul India vs Zimbabwe "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63582/kl-rahul-india-vs-zimbabwe"
published_at: "2022-08-23T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63049e7c458ca_Screenshot_2022-08-23-14-57-54-424_com.facebook.katana.jpg"
keywords: []
---

# കെ എല്‍ സിംബാബ്‌വെയില്‍ പരാജയപ്പെട്ടു, കുറ്റം അയാളുടെ തന്നെയാണ്! വ്യക്തമാക്കി ജഡേജ

> **Lead Summary:** **ദില്ലി:** സിംബാബ്‌വെ പര്യടനം ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായ താരത്തിന് അവസാന മത്സരത്തില്‍ രാഹുലിന്റെ സംഭാവന 30 റണ്‍സ് മാത്രമായിരുന്നു. ഒരു സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

## Article Content

**ദില്ലി:** സിംബാബ്‌വെ പര്യടനം ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് നിരാശ മാത്രമാണ് സമ്മാനിച്ചത്. രണ്ടാം ഏകദിനത്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായ താരത്തിന് അവസാന മത്സരത്തില്‍ രാഹുലിന്റെ സംഭാവന 30 റണ്‍സ് മാത്രമായിരുന്നു. ഒരു സിക്‌സും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

രാഹുലിന്റെ മോശം പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. പരമ്പരയില്‍ രാഹുലിന് മാത്രമായിരിക്കും നിരാശ തോന്നുകയെന്ന് ജഡേജ പറഞ്ഞു. ''ഈ പരമ്പരയില്‍ നിരാശ തോന്നുന്ന ഒരേയൊരു താരം രാഹുല്‍ മാത്രമായിരിക്കും. 110 ഓവറുകള്‍ അദ്ദേഹം ഗ്രൗണ്ടിലുണ്ടായിരുന്നു. രാഹുലിന് അത് 150 ഓവറായി തോന്നിയേക്കാം. ബാറ്റ് ചെയ്യാന്‍ ഒരുപാട് സമയം രാഹുലിന് ലഭിച്ചില്ല. രാഹുലിനെയല്ലാതെ മറ്റാരേയും കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം മൂന്ന് തവണയും ടോസ് നേടിയിട്ടും ആദ്യ രണ്ട് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്യാനാണ് ക്യാപ്റ്റനായ രാഹുല്‍ തീരുമാനിച്ചത്.'' ജഡേജ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63582/kl-rahul-india-vs-zimbabwe)