---
title: "തോക്കുമായി തലസ്ഥാനത്തെ ഭീതിയിലാക്കിയത് സംഘത്തക്കുറിച്ച് സൂചന, സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ"
english_title: " the capital with guns, abandoned scooters"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63589/the-capital-with-guns-abandoned-scooters"
published_at: "2022-08-23T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304a2ae6b96c_Screenshot_2022-08-23-15-18-17-573_com.facebook.katana.jpg"
keywords: []
---

# തോക്കുമായി തലസ്ഥാനത്തെ ഭീതിയിലാക്കിയത് സംഘത്തക്കുറിച്ച് സൂചന, സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ

> **Lead Summary:** **തിരുവനന്തപുരം : **തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണത്തിന് ശ്രമിക്കുകയും നഗരത്തിൽ ഭീതി പരത്തുകയും ചെയ്ത രണ്ടംഗ സംഘത്തിനായി അന്വേഷണം ഊ‍ര്‍ജിതം. പ്രതികള്‍ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചന. ഇവ‍ര്‍ ഉപയോഗിച്ച സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

## Article Content

**തിരുവനന്തപുരം : **തലസ്ഥാനത്ത് തോക്കുചൂണ്ടി മോഷണത്തിന് ശ്രമിക്കുകയും നഗരത്തിൽ ഭീതി പരത്തുകയും ചെയ്ത രണ്ടംഗ സംഘത്തിനായി അന്വേഷണം ഊ‍ര്‍ജിതം. പ്രതികള്‍ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് പൊലീസിന് ലഭിച്ച ആദ്യ സൂചന. ഇവ‍ര്‍ ഉപയോഗിച്ച സ്കൂട്ടർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റൊട്ടിച്ചാണ് മോഷ്ടാക്കള്‍ നഗരത്തിൽ കറങ്ങി നടന്നത്. വാഹനം വാടകക്കെടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്നാണ് കോവളത്ത് നടത്തിയ അന്വേഷണത്തിൽ നിന്ന് പൊലീസിന് ലഭിച്ച വിവരം. പ്രതികൾക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ്.  

ഇന്നലെ പട്ടാപ്പകലാണ് ഒരു സ്കൂട്ടറിൽ കറങ്ങി നടന്നത് രണ്ടുപേർ നഗരത്തിൽ ഭീതിപടർത്തിയത്. ഫോർട്ട് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ നിന്നും അഞ്ചുപവനും പണവും മോഷണം നടത്തിയവർ നേരെയെത്തിയത് ഇടപ്പഴഞ്ഞിയിലാണ്. ഇവിടെ ഒരു അധ്യാപികയുടെ വീട്ടിലെ മോഷണ ശ്രമം തടയാൻ ശ്രമിച്ചപ്പോള്‍ നാട്ടുകാരന് നേരെ മോഷ്ടാക്കള്‍ തോക്കുചൂണ്ടി രക്ഷപ്പെട്ടു. മോഷ്ടാക്കളെ തടയാൻ ശ്രമിച്ച പൊലീസിന് നേരെയും തോക്കുചൂണ്ടി. മണിക്കൂറുകള്‍ പൊലീസിന്റെ മൂക്കിന് തുമ്പിൽ തോക്കുമായി കറങ്ങി നടന്നവർ പിഎംജി പൊലീസ് ക്വാർട്ടേഴ്സിന് സമീപം സ്കൂട്ടർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63589/the-capital-with-guns-abandoned-scooters)