---
title: "മാനന്തവാടി ക്ഷീരസംഘം നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു"
english_title: "Mananthavadi Ksheera Sangh inaugurated the modernized lab"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63602/mananthavadi-ksheera-sangh-inaugurated-the-modernized-lab"
published_at: "2022-08-23T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304a98cd80a6_Picsart_22-08-23_15-42-31-619.jpg"
keywords: []
---

# മാനന്തവാടി ക്ഷീരസംഘം നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** മാനന്തവാടി: ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്ഷീരവികസനവകുപ്പിന്റെ ധനസഹായത്താൽ നവീകരിച്ച പാൽപരിശോധനാ ലാബിന്റെ ഉദ്ഘാടനം ക്ഷീരവികസനവകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി നിർവഹിച്ചു. 3000 പാൽ സാമ്പിളുകളാണ് എല്ലാദിവസവും മാനന്തവാടി സംഘത്തിൽ പരിശോധിക്കുന്നത്. പാലിന്റെ അണുഗുണ നിലവാരം ഉറപ്പ് വരുത്തി യഥാർത്ഥ പാൽ വില കർഷകർക്ക് നൽക്കുന്നതോടൊപ്പം പാലിൽമായം ചേർക്കൽ, അകിട് വീക്കം ഉൾപ്പടെ രോഗബാധ എന്നിവയെല്ലാം സൂഷ്മ പരിശോധനയിലൂടെ വ്യക്തമാവും.

## Article Content

മാനന്തവാടി: ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ക്ഷീരവികസനവകുപ്പിന്റെ ധനസഹായത്താൽ നവീകരിച്ച പാൽപരിശോധനാ ലാബിന്റെ ഉദ്ഘാടനം ക്ഷീരവികസനവകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ ഉഷാദേവി നിർവഹിച്ചു. 3000 പാൽ സാമ്പിളുകളാണ് എല്ലാദിവസവും മാനന്തവാടി സംഘത്തിൽ പരിശോധിക്കുന്നത്. പാലിന്റെ അണുഗുണ നിലവാരം ഉറപ്പ് വരുത്തി യഥാർത്ഥ പാൽ വില കർഷകർക്ക് നൽക്കുന്നതോടൊപ്പം പാലിൽമായം ചേർക്കൽ, അകിട് വീക്കം ഉൾപ്പടെ രോഗബാധ എന്നിവയെല്ലാം സൂഷ്മ പരിശോധനയിലൂടെ വ്യക്തമാവും.

ഉദ്ഘാടന ചടങ്ങിൽ ക്ഷീരസംഘം പ്രസിഡന്റ് പി.ടി ബിജു അദ്ധ്യക്ഷനായി. ജില്ലാ ഗുണനിയന്ത്രണ ഓഫീസർ സിനാജുദ്ദീൻ പി.എച്ച്, മിൽമ വയനാട് ഹെഡ് ബിജുമോൻ സ്കറിയ, മാനന്തവാടി ഡയറി എക്സ്റ്റൻഷൻ ഓഫീസർ ശ്രീലേഖ എൻ.എസ് എന്നിവർ പ്രസംഗിച്ചു. സംഘം ഡയറക്ടർ ബിജു അമ്പിത്തറ സ്വാഗതവും സെക്രട്ടറി എം.എസ് മഞ്ജുഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63602/mananthavadi-ksheera-sangh-inaugurated-the-modernized-lab)