---
title: "പോഷക ബാല്യം പദ്ധതി വയനാട് ജില്ലയില്‍ ഉള്‍പ്പെട്ടത് 7297 കുട്ടികള്‍"
english_title: "7297 children were included in the Nutritious Childhood Scheme in Wayanad district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63605/7297-children-were-included-in-the-nutritious-childhood-scheme-in-wayanad-district"
published_at: "2022-08-23T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304abaf75774_poshaka-balyam-scheme.jpg"
keywords: []
---

# പോഷക ബാല്യം പദ്ധതി വയനാട് ജില്ലയില്‍ ഉള്‍പ്പെട്ടത് 7297 കുട്ടികള്‍

> **Lead Summary:**  മാനന്തവാടി: കുട്ടികളിലെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിയില്‍ വയനാട് ജില്ലയില്‍ 7297 കുട്ടികള്‍ ഉള്‍പ്പെട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

## Article Content

 മാനന്തവാടി: കുട്ടികളിലെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പോഷകബാല്യം പദ്ധതിയില്‍ വയനാട് ജില്ലയില്‍ 7297 കുട്ടികള്‍ ഉള്‍പ്പെട്ടതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

അംഗണ്‍വാടിയിലെ കുട്ടികള്‍ക്ക് ആഴ്ചയില്‍ 2 ദിവസം മുട്ടയും രണ്ടുദിവസം പാലും മെനുവില്‍ ഉള്‍പ്പെടുത്തി നല്‍കുന്ന പദ്ധതിയാണ് പോഷകബാല്യം. ജില്ലയില്‍ വൈത്തിരി താലൂക്കില്‍ 295 ഉം, ബത്തേരി, മാനന്തവാടി താലൂക്കുകളിലായി യഥാക്രമം 307, 272 അംഗണ്‍വാടികള്‍ വഴി 3 വയസ്സ് മുതല്‍ ആറ് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്.

ഇതിനായി പ്രതിമാസം വൈത്തിരി താലൂക്കില്‍ 2.44 ലക്ഷം രൂപയും, ബത്തേരിയില്‍ 2.43 ലക്ഷവും, മാനന്തവാടിയില്‍ 2.23 ലക്ഷവും ഉള്‍പ്പെടെ ജില്ലയില്‍ 7.12 ലക്ഷം രൂപയും ചെലവ് വരും.സംസ്ഥാനത്ത് ഈ പദ്ധതി പ്രകാരം വനിത ശിശു വികസന വകുപ്പിന് കീഴിലെ 33115 അങ്കണ്‍വാടികളിലെ 4 ലക്ഷത്തോളം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63605/7297-children-were-included-in-the-nutritious-childhood-scheme-in-wayanad-district)