---
title: "പ്രവാചക നിന്ദ: തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ"
english_title: "blasphemy of the Prophet'; BJP MLA arrested in Telangana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63610/blasphemy-of-the-prophet-bjp-mla-arrested-in-telangana"
published_at: "2022-08-23T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304b2a5c7c97_Screenshot_2022-08-23-16-20-55-79_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# പ്രവാചക നിന്ദ: തെലങ്കാനയിൽ ബിജെപി എംഎൽഎ അറസ്റ്റിൽ

> **Lead Summary:** ഹൈദരബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. രാജാസിംഗിനെതിരെ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹൈദരാബാദിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നുവരികയാണ്. ഹൈദരാബാദിലെ ഓൾഡ് സിറ്റി ഏരിയയിൽ നിന്ന് ചെറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നു.

## Article Content

ഹൈദരബാദ്: പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ പരാമർശം നടത്തിയ ബിജെപി എംഎല്‍എ അറസ്റ്റില്‍. തെലങ്കാനയിലെ ഗോഷാമഹല്‍ എംഎല്‍എ ടി രാജാ സിങ്ങിനെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. രാജാസിംഗിനെതിരെ ചൊവ്വാഴ്ച പുലർച്ചെ മുതൽ ഹൈദരാബാദിൽ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നുവരികയാണ്. ഹൈദരാബാദിലെ ഓൾഡ് സിറ്റി ഏരിയയിൽ നിന്ന് ചെറിയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങളും നടന്നു.

10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, ഓഗസ്റ്റ് 20 ന് ഹൈദരാബാദിൽ നടത്തിയ ഒരു പരിപാടിയുടെ പേരിൽ ഹാസ്യനടൻ മുനവർ ഫാറൂഖിയെ രാജാ സിംഗ് ആക്ഷേപിച്ചിരുന്നു. ഫാറൂഖി ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് സിംഗ് പരിപാടി തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പരിപാടിക്ക് മുമ്പ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295, 505, 153 എ വകുപ്പുകൾ പ്രകാരം പ്രവാചകനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും ബിജെപി എംഎൽഎയ്‌ക്കെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63610/blasphemy-of-the-prophet-bjp-mla-arrested-in-telangana)