---
title: "കുട്ടനെല്ലൂർ കോളജിൽ കെ എസ് യു - എസ്എഫ്ഐ സംഘര്‍ഷം:  എട്ട് വിദ്യാർഥികൾക്ക് പരിക്ക്"
english_title: "Thrichur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63615/thrichur"
published_at: "2022-08-23T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304b60c6f8a3_Screenshot_20220823-163703.png"
keywords: []
---

# കുട്ടനെല്ലൂർ കോളജിൽ കെ എസ് യു - എസ്എഫ്ഐ സംഘര്‍ഷം:  എട്ട് വിദ്യാർഥികൾക്ക് പരിക്ക്

> **Lead Summary:** **തൃശൂർ: **തൃശ്ശൂര്‍ കുട്ടനെല്ലൂർ ഗവണ്‍മെന്‍റ് കോളജിൽ കെ എസ് യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. സംഘര്‍ഷത്തില്‍ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

## Article Content

**തൃശൂർ: **തൃശ്ശൂര്‍ കുട്ടനെല്ലൂർ ഗവണ്‍മെന്‍റ് കോളജിൽ കെ എസ് യു, എസ്എഫ്ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘർഷം ഉണ്ടായി. സംഘര്‍ഷത്തില്‍ എട്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു.

കോളേജിൽ ഹെൽപ്പ് ഡസ്ക് തുടങ്ങിയതിനെച്ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിലെത്തിയത്. പൂർവ്വ വിദ്യാർഥി സംഗമത്തിനായിരുന്നു ഹെൽപ്പ് ഡസ്ക്. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു കൂട്ടർക്കുമെതിരെ കേസെടുത്തതായി ഒല്ലൂർ പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63615/thrichur)