---
title: "കണ്ണൂർ സർവ്വകലാശാല സംരക്ഷണസമിതി സംരക്ഷണ കൂട്ടായ്മ 24 ന്  നടക്കും"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63618/kannur"
published_at: "2022-08-23T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304b93ff0e16_PicsArt_08-23-04.54.54.jpg"
keywords: []
---

# കണ്ണൂർ സർവ്വകലാശാല സംരക്ഷണസമിതി സംരക്ഷണ കൂട്ടായ്മ 24 ന്  നടക്കും

> **Lead Summary:** കണ്ണൂർ സർവ്വകലാശാല സംരക്ഷണസമിതി സംരക്ഷണ കൂട്ടായ്മ 24 ന് 3 30 ന് നടക്കും. അക്കാദമിക മര്യാദകൾ ലംഘിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ താറടിച്ചു കാണിക്കുന്നതിന് നേതൃത്വം നൽകുകയാണ് സർവകലാശാലകളുടെ ചാൻസിലർ കൂടിയായ കേരള ഗവർണർ എന്നും അദ്ദേഹം മാപ്പുപറയണമെന്നും പദവിയോട് യോജിച്ച മാന്യത പുലർത്തണം എന്നും ആവശ്യപ്പെട്ടാണ് കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

## Article Content

കണ്ണൂർ സർവ്വകലാശാല സംരക്ഷണസമിതി സംരക്ഷണ കൂട്ടായ്മ 24 ന് 3 30 ന് നടക്കും. അക്കാദമിക മര്യാദകൾ ലംഘിച്ച് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ താറടിച്ചു കാണിക്കുന്നതിന് നേതൃത്വം നൽകുകയാണ് സർവകലാശാലകളുടെ ചാൻസിലർ കൂടിയായ കേരള ഗവർണർ എന്നും അദ്ദേഹം മാപ്പുപറയണമെന്നും പദവിയോട് യോജിച്ച മാന്യത പുലർത്തണം എന്നും ആവശ്യപ്പെട്ടാണ് കണ്ണൂർ സർവ്വകലാശാല താവക്കര ക്യാംപസിൽ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

മുൻ എംഎൽഎ എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. സിൻഡിക്കേറ്റ് അംഗം എൻ സുകന്യ മുഖ്യപ്രഭാഷണം നടത്തും. എസ്എഫ്ഐ, എകെപിസിടിഎ , എകെജിസിടി, കെ.യു.ടി.സി, കെ യു ഇ യു , കെ എൻ ടി ഇ ഒ , എസ് എഫ് സി ടി എസ് എ എന്നീ 7 അധ്യാപക-അനധ്യാപക വിദ്യാർത്ഥി സംഘടനകളുടെ സംയുക്ത യോഗമാണ് പ്രതിഷേധ പരിപാടികളും പ്രചാരണങ്ങളും നടത്താൻ തീരുമാനിച്ചത് (ബൈറ്റ് ) രണ്ടുവർഷം മുമ്പ് കണ്ണൂർ സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേദിയെ വർഗീയ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാക്കി മാറ്റിയ ചാൻസിലർ കൂടിയായ ഗവർണർ അതെ സംഭവിത്ത് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ ഗൂഢാലോചന നടത്തിയെന്ന് രണ്ട് വർഷത്തിനിപ്പുറം ആരോപിക്കുന്നതും അദ്ദേഹത്തെ ക്രിമിനൽ എന്ന് വിളിക്കുന്നതും അത്യന്തം പ്രതിഷേധാർഹമാണ്.

സർവകലാശാലകളുടെ ചാൻസിലർ എന്ന നിലയിലും ഗൗരവമുള്ള അക്കാദമിക സംവാദങ്ങൾക്ക് നേതൃത്വം നൽകാൻ നിയമാനുസരണം ബാധ്യത ഉള്ള ആളാണ് ചാൻസലർ . ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉള്ള ഇടപെടൽ ശൈലി അതേപടി അനുകരിക്കുകയാണ് ഗവർണർ എന്നും ഇത് ലജ്ജാകരമാണ് എന്നും ഭാരവാഹികൾ ആരോപിച്ചു വാർത്താസമ്മേളനത്തിൽ ഡോക്ടർ സി പത്മനാഭൻ , കെ.സാരംഗ്, എ നിശാന്ത്, ഡോക്ടർ പി എച്ച് ഷാനവാസ്, ഡോക്ടർ ആർ.കെ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63618/kannur)